യുവാവ് ട്രെയിൻ തട്ടി മരിച്ചു

കാഞ്ഞങ്ങാട് : വെൽഡിംഗ്,കല്യാണ പന്തൽ ഡക്കറേഷൻ തൊഴിലാളിയായ യുവാവിനെ ട്രെയിൻ തട്ടിമരിച്ചനിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് പടന്നക്കാട് കരുവളത്തെ കെ.ജിതേഷ് എന്ന അപ്പുവിനെ (28) യാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയിൽ പടന്നക്കാട് റെയിൽവെ ഓവർബ്രിഡ്ജിന് സമീപം റെയിൽവെട്രാക്കിലാണ് മൃതദേഹം കാണപ്പെട്ടത്. കരുവളത്തെ ജനാർദ്ദനൻ -ബേബി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: വിജേഷ്, ദിദീഷ.ഹൊസ്ദുർഗ് പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.







