ലഹരിയല്ല ജീവിതംജീവിതമാണ് ലഹരി, ഫുട്ബോൾ ടൂർണ്ണമെൻറ് സംഘടിപ്പിച്ചു

ശ്രീകണ്ഠാപുരം:ചെങ്ങളായി ഗ്രാമപഞ്ചായത്ത് വികസന പദ്ധതിയുടെ ഭാഗമായി ലഹരി വിരുദ്ധ പ്രചാരണത്തിന് വേണ്ടി ലഹരി അല്ല ജീവിതം ജീവിതമാണ് ലഹരി ‘നോ ഡ്രഗ്സ് ജസ്റ്റ് ഗോൾസ് ‘എന്ന സന്ദേശം ഉയർത്തി പഞ്ചായത്ത് തല ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിച്ചു. എക്സൈസ് ഇൻസ്പെക്ടർ സി.എച്ച്.നസീബ് ഉൽഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബി.പി. വിപിന അധ്യക്ഷത വഹിച്ചു. ടി.രാജ് കുമാർ, സുനീഷ് കെ, ശൈലേഷ് ബാബു. കെ, പി.കെ സിന്ധു, നഫീസ പി.കെ, റെജീന മുനീർ, സഫൂറ ഹാരിസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വൈസ് പ്രസിഡണ്ട് കെ.കെ. രവി സ്വാഗതവും കെ.സി. അമ്മുക്കുട്ടി നന്ദിയും പറഞ്ഞു. എക്സൈസ് വകുപ്പ് വിമുക്തി മിഷൻ കണ്ണൂർ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ പ്രഭുനാഥ് പി.സി രസത ന്ത്രം എന്ന ഏകപാത്ര നാടകം അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്തിലെ വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ച് 16 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.







