ക്ഷേത്രഭണ്ഡാര മോഷണം കേസെടുത്തു

കാങ്കോൽ : കാങ്കോൽ ശ്രീ ശിവക്ഷേത്രത്തിലെ ഭണ്ഡാരം കുത്തി തുറന്ന് പണം കവർന്നു. ക്ഷേത്രമതിലിന് പുറത്തുള്ള ക്ഷേത്രപറമ്പിലെ
ആൽ തറയിൽ സ്ഥാപിച്ച സ്റ്റീൽ ഭണ്ഡാരമാണ് ഇളക്കിയെടുത്ത് കൊണ്ടുപോയി പൂട്ട് പൊളിച്ച് 2000 രൂപയോളം കവർന്നത്.
ശനിയാഴ്ച രാത്രി 9.08 മണിക്കാണ് സംഭവം . ഭണ്ഡാരവുമായി പോകുന്ന മോഷ്ടാവിൻ്റെ ദൃശ്യം ക്ഷേത്രത്തിലെ നിരീക്ഷണ ക്യാമറ യിൽ പതിഞ്ഞിട്ടുണ്ട്. ഭണ്ഡാരം തകർത്ത് പണം കവർന്ന ശേഷം ക്ഷേത്ര വഴിപാട് കൗണ്ടറിൻ്റെ സമീപം ഭണ്ഡാരം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. തുടർന്ന്
ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ കെ പി സുനിൽ പെരിങ്ങോംപോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.







