LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

കണ്ണൂർ നഗരത്തിൽ എസ്.എഫ്.ഐ – യൂത്ത് കോൺഗ്രസ് സംഘർഷം; നേതാക്കൾക്ക് പരിക്ക്, നഗരത്തിൽ പ്രതിഷേധമിരമ്പി

img_7366.jpg
Spread the love

കണ്ണൂർ: ധനരാജ് രക്തസാക്ഷി ഫണ്ട് വിഷയവുമായി ബന്ധപ്പെട്ട് കണ്ണൂർ നഗരത്തിൽ സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകളെച്ചൊല്ലി എസ്.എഫ്.ഐ – യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം. സംഘർഷത്തിൽ എസ്.എഫ്.ഐ നേതാവ് സനന്ത് കുമാർ, യൂത്ത് കോൺഗ്രസ് പ്രവർത്തകൻ റിജിൻ രാജ് എന്നിവരുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.

യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകൾ എസ്.എഫ്.ഐ – ഡി.വൈ.എഫ്.ഐ പ്രവർത്തകർ തകർക്കാൻ ശ്രമിച്ചത് യൂത്ത് കോൺഗ്രസ് – കെ.എസ്.യു പ്രവർത്തകർ ചോദ്യം ചെയ്തതാണ് സംഘർഷത്തിന്റെ തുടക്കം. തുടർന്ന് ഇരുവിഭാഗവും നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിനിടെ പ്രവർത്തകർ വീണ്ടും ഏറ്റുമുട്ടുകയും കല്ലേറുണ്ടാകുകയും ചെയ്തു. പരിക്കേറ്റവരെ കണ്ണൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!