LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 11, 2026

സംസ്ഥാന ബജറ്റ്: പയ്യന്നൂർ മണ്ഡലത്തിന് 86 കോടി വകയിരുത്തി

img_7350.jpg
Spread the love

സംസ്ഥാന ബജറ്റിൽ പയ്യന്നൂർ മണ്ഡലത്തിലെ വികസന പദ്ധതികൾക്കായി 86 കോടി രൂപ വകയിരുത്തിയതായി ടി മധുസൂദനൻ എം.എൽ.എ അറിയിച്ചു. മണ്ഡലത്തിലെ പ്രധാന റോഡുകളായ അരവഞ്ചാൽ – പുറക്കുന്ന് – പേരൂൽ – തോട്ടം കടവ് – നരീക്കാംമ്പള്ളി -പിലാത്തറ റോഡ് നവീകരണത്തിന് 40 കോടി രൂപയും മാടായി- മാട്ടൂൽ – എട്ടിക്കുളം എച്ച് എസ് – പാലക്കോട് റോഡ് നവീകരണത്തിന് 35 കോടി രൂപയും ഉൾപ്പെടെ സി ആർ ഐ എഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 75 കോടി രൂപ അനുവദിച്ചു.

മണ്ഡലത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 11 പദ്ധതികൾക്ക് ബഡ്‌ജറ്റിൽ തുക നീക്കിവെച്ചു. അരവഞ്ചാൽ – പുറക്കുന്ന് – മാതമംഗലം റോഡിന് മൂന്ന് കോടി രൂപ അനുവദിച്ചു. എം.വി.എം.കെ.വി.എൻ.എസ്.ജി.എച്ച്.എസ്.എസ് മാത്തിൽ ഗ്രൗണ്ട് നിർമ്മാണം, എട്ടിക്കുളം ബീച്ച് സൗന്ദര്യവൽക്കരണം, ജി.എച്ച്.എസ്.എസ് കോറോം കെട്ടിടം, പെരിങ്ങോം-വയക്കര ഗ്രാമപഞ്ചായത്ത് പുണ്ണിക്കച്ചിറ വി.സി.ബി, പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ചിറ – സൗന്ദര്യ വൽക്കരണം, പയ്യന്നൂർ പീപ്പിൾസ് തിയേറ്റർ എന്നിവക്ക് ഒരു കോടി രൂപ വീതം വകയിരുത്തി.

കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്തിലെ കൂക്കാനം ബഡ്‌സ് സ്‌കൂൾ കെട്ടിടം, പുളിങ്ങോം ടൗൺ നവീകരണം, കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്ത് കുട്ടൻവഴി പാടശേഖരം കൈത്തോട് നവീകരണം, എ വി എസ് ജി എച്ച് എസ് എസ് കരിവെള്ളൂർ ഗ്രൗണ്ട് നവീകരണം എന്നീ പ്രവൃത്തികൾക്ക് 50 ലക്ഷം രൂപ വീതവും അനുവദിച്ചതായി എംഎൽഎ പറഞ്ഞു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!