LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 11, 2026

പുഷ്പോത്സവം. എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് പരിശോധന നടത്തി.

3222ce80-f701-49d6-b728-7dbaed7e382d.jpg
Spread the love

പുഷ്പോത്സവ നഗരിയിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ഗ്രീൻ പ്രോട്ടോകോൾ പരിശോധന നടത്തി. ഹരിതചട്ടമനുസരിച്ച് ബയോ ക്യാരി ബാഗുകളാണ് പുഷ്പോത്സവ നഗരിയിൽ ഉപയോഗിക്കുന്നത്. വ്യാപകമായി വ്യാജ ബയോ ക്യാരി ബാഗുകൾ വിപണിയിൽ എത്തിയിട്ടുണ്ടെന്ന് വാർത്തയുടെ പശ്ചാത്തലത്തിലാണ് സ്‌ക്വാഡ് പരിശോധനയ്ക്കെത്തിയത്. പ്രദർശന നഗരിയിലെ സ്റ്റാളുകളിൽ നിന്ന് ശേഖരിച്ച ബാഗുകളുടെ സാമ്പിൾ ജില്ലാ സ്ക്വാഡ് തൽസമയം ഡൈ ക്ലോറോ മീഥേൻ ലായനിയിൽ ടെസ്റ്റ് ചെയ്ത് ഉറപ്പുവരുത്തി. ബയോ ക്യാരി ബാഗിന്റെ സാമ്പിളുകൾ ഡൈ ക്ലോറോ മീഥൈനിൽ പൂർണമായി അലിഞ്ഞുചേരും. എന്നാൽ പ്ലാസ്റ്റിക്കിന്റെ സാമ്പിളുകൾ ലയിച്ചുചേരാതെ നിൽക്കും. ജില്ലയ്ക്ക് പുറത്തു നിന്ന് വന്ന ഒരു സ്ഥാപനത്തിൻ്റെ സ്റ്റാളിൽ നാമമാത്രമായ അളവിൽ വ്യാജ ബയോ ക്യാരി ബാഗുകൾ കണ്ടെത്തിയത് പിടിച്ചെടുത്ത് താക്കീത് ചെയ്തു. ഭക്ഷണ വിൽപന സ്റ്റാളുകളിൽ ജൈവ അജൈവ മാലിന്യങ്ങൾ തരംതിരിച്ച് വയ്ക്കാൻ ആവശ്യമായ ബിന്നുകൾ സ്ഥാപിക്കാനും ജില്ലാ സ്ക്വാഡ് നിർദ്ദേശം നൽകി. ഭക്ഷണ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് പ്രത്യേകം സംവിധാനം ഏർപ്പെടുത്തുന്നതിനും സ്‌ക്വാഡ് നിർദേശം നൽകി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!