25 പവൻ കൈക്കലാക്കി പീഡനം നാലുപേർക്കെതിരെ കേസ്

ചക്കരക്കൽ: വിവാഹ ശേഷം യുവതിയുടെ 25 പവൻ്റെ ആഭരണങ്ങൾ കൈക്കലാക്കിയ ശേഷം സ്വർണ്ണം കുറവാണെന്ന് പറഞ്ഞും ആഭരണങ്ങൾ തിരിച്ചു ചോദിച്ചതിൽ മാനസികവും ശാരീരികവുമായി ഉപദ്രവിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. കൂടാളി കാഞ്ഞിരോട് സ്വദേശിനിയായ 32 കാരിയുടെ പരാതിയിലാണ് ഭർത്താവ് മുണ്ടേരി മൊട്ട കടവ് റോഡിലെ പി. അബ്ദുൾ റഷീദ് (45), ബന്ധുക്കളായ സഫിയ, അസ്ലം, മഹ്സൂമ എന്നിവർക്കെതിരെ ചക്കരക്കൽ പോലീസ് കേസെടുത്തത്. 2013 ജൂൺ മാസം 30 ന് ആയിരുന്നു ഇവരുടെ വിവാഹം. ശേഷം സ്വന്തം വീട്ടിലും ഭർതൃവീട്ടിലും താമസിച്ചുവരവെ സൗന്ദര്യം പോരെന്നും സ്വർണ്ണാഭരണങ്ങൾ കുറവാണെന്നു പറഞ്ഞും ഭർത്താവിൻ്റെ വീട്ടാവശ്യത്തിന് നൽകിയ 25 പവൻ്റെ ആഭരണങ്ങൾ തിരികെ ചോദിച്ചതിലും പ്രതികൾ മാനസികവും ശാരീരികവുമായി ഉപദ്രവിച്ചു വെന്ന പരാതിയിലാണ് കേസെടുത്തത്.






