എടക്കാട് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

എടക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് എടക്കാട് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ജനകീയ സ്വീകരണം നൽകി. കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വാർഡ് മെമ്പർമാർ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് മെമ്പർമാർ, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവർക്കാണ് ലൈബ്രറി ഹാളിൽ വെച്ച് സ്വീകരണം നൽകിയത്.
പ്രമുഖ സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. എ. വത്സലൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ മെമ്പർ കെ. ശിവദാസൻ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിജു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഗിരീശൻ എന്നിവർ സംസാരിച്ചു.
ബ്ലോക്ക് മെമ്പർമാരായ കെ.വി. ജയരാജൻ, ടി.സി. അക്ഷയ, കെ.വി. നിഷ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസീത പ്രേമരാജൻ, മെമ്പർമാരായ സി.പി. ബാബു, സി.കെ. ബാബുരാജ് തുടങ്ങിയവർ ആശംസകൾ നേർന്നു. എടക്കാട് പ്രദേശത്തെ വിവിധ വികസന വിഷയങ്ങൾ സംബന്ധിച്ച നിവേദനം ലൈബ്രറി സെക്രട്ടറി എം.കെ. അബൂബക്കർ ജനപ്രതിനിധികൾക്ക് മുൻപിൽ അവതരിപ്പിച്ചു.
കമ്മിറ്റി പ്രസിഡന്റ് ടി.വി. വിശ്വനാഥൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. സ്വീകരണത്തിൽ പങ്കെടുത്ത 18 ജനപ്രതിനിധികൾക്കും ഉപഹാരമായി പുസ്തകവും ഭരണഘടനയുടെ ആമുഖം രേഖപ്പെടുത്തിയ ഫലകവും ലൈബ്രറി ഭാരവാഹികൾ സമ്മാനിച്ചു.






