LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

അഭിഭാഷക രംഗത്ത് അൻപതാണ്ട്; അഡ്വ. കെ. വിജയകുമാറിനെ 17-ന് ആദരിക്കും; ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് ഉദ്ഘാടനം ചെയ്യും

f18c5d75-51d8-4333-b4b0-f96656ff29f0.jpg
Spread the love

പയ്യന്നൂർ: പയ്യന്നൂർ ബാറിലെ സീനിയർ അഭിഭാഷകനും ബാർ അസോസിയേഷൻ പ്രസിഡന്റുമായ അഡ്വ. കെ. വിജയകുമാർ അഭിഭാഷക വൃത്തിയിൽ 50 വർഷം പൂർത്തിയാക്കുന്നു. ഇതിന്റെ ഭാഗമായി പയ്യന്നൂർ ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ ജനുവരി 17-ന് അദ്ദേഹത്തെ ആദരിക്കും.

1975 നവംബർ 9-ന് എൻറോൾ ചെയ്ത അദ്ദേഹം മുൻ അഡ്വക്കേറ്റ് ജനറൽ എം.കെ. ദാമോദരന്റെ ജൂനിയറായാണ് പ്രാക്ടീസ് ആരംഭിച്ചത്. സമരനായകൻ എ.വി. കുഞ്ഞമ്പുവിന്റെയും കെ. ദേവയാനിയുടെയും മകനായ അഡ്വ. വിജയകുമാർ പയ്യന്നൂരിലെ സാമൂഹിക സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യമാണ്.

ആഘോഷ പരിപാടികൾ:

ഒരു മാസം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം 17-ന് രാവിലെ 11 മണിക്ക് പയ്യന്നൂർ ശ്രീവൽസം ഓഡിറ്റോറിയത്തിൽ നടക്കും. സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് ഉദ്ഘാടനം നിർവ്വഹിക്കും.

തലശ്ശേരി ജില്ലാ കോടതി ജഡ്ജ് കെ.ടി. നിസാർ അഹമ്മദ്, കണ്ണൂർ കുടുംബ കോടതി ജഡ്ജ് ആർ.എൽ. ബൈജു, തളിപ്പറമ്പ് അഡീഷണൽ ജില്ലാ ജഡ്ജ് പ്രശാന്ത് കെ.എൻ, പയ്യന്നൂർ സബ് ജഡ്ജ് അൽഷാരി എ. തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിവിധ ബാർ അസോസിയേഷൻ പ്രതിനിധികളും സീനിയർ അഭിഭാഷകരും ആശംസകൾ നേരും.

വാർത്താ സമ്മേളനത്തിൽ അഭിഭാഷകരായ കെ. പ്രമോദ്, ടി.വി. അജയകുമാർ, എം.വി. അമരേശൻ, കെ.വി. ഗണേശൻ, കെ.കെ. ശ്രീധരൻ, കെ. സുകുമാർ തുടങ്ങിയവർ പങ്കെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!