പയ്യന്നൂർ കൗൺസിലർ വി.കെ. നിഷാദിന്റെ പരോൾ നീട്ടി

പയ്യന്നൂർ: പൊലീസിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട സി.പി.എം കൗൺസിലർ വി.കെ. നിഷാദിന്റെ പരോൾ സർക്കാർ നീട്ടി നൽകി. അച്ഛന്റെ ചികിത്സാ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി നൽകിയ അപേക്ഷ പരിഗണിച്ചാണ് 15 ദിവസത്തേക്ക് കൂടി പരോൾ നീട്ടിയത്. ഇതോടെ ഈ മാസം 26 വരെ നിഷാദിന് പുറത്ത് തുടരാനാകും.
കഴിഞ്ഞ മാസം 25-നാണ് കേസിൽ നിഷാദിനെ കോടതി ശിക്ഷിച്ചത്. പയ്യന്നൂർ നഗരസഭയിലേക്ക് ജയിലിൽ കിടന്ന് മത്സരിച്ച് വിജയിച്ച നിഷാദിന് സർക്കാർ നേരിട്ടാണ് ഇപ്പോൾ പരോൾ കാലാവധി നീട്ടി നൽകിയിരിക്കുന്നത്.






