യൂത്ത് കോൺഗ്രസ് ആഭിമുഖ്യത്തിൽ ശബരിമല സംരക്ഷണജ്യോതി തെളിയിച്ചു

കണ്ണൂർ: മകരജ്യോതി തെളിയുന്ന പുണ്യദിനത്തിൽ യൂത്ത് കോൺഗ്രസ് കണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശബരിമല സംരക്ഷണജ്യോതി തെളിയിച്ചു. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കേരളത്തിലെ മുഴുവൻ നിയോജക മണ്ഡലങ്ങളിലും സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായാണ് കണ്ണൂരിലും ചടങ്ങ് നടന്നത്.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ ദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റിബിൻ സി.എച്ച് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് വരുൺ എം.കെ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ സെക്രട്ടറി സുബീഷ് മരക്കാർ കണ്ടി, അക്ഷയ് കോവിലകം, അമ്പിളി, നിവേദ്, ആനന്ദ് തെക്കി തുടങ്ങിയവർ സംബന്ധിച്ചു.






