LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
April 8, 2026

സ്ഥാപനത്തിന് അവകാശവാദമുന്നയിച്ച് ഭീഷണി ആറുപേർക്കെതിരെ കേസ്

img_5105.jpg
Spread the love

വളപട്ടണം: സ്ഥാപനത്തിനും സ്ഥലത്തിനും അവകാശവാദം ഉന്നയിച്ച് കമ്പനി തുറക്കാനനുവദിക്കാതിരിക്കുകയും ഉടമയെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിൽ ആറു പേർക്കെതിരെ വളപട്ടണം പോലീസ് കേസെടുത്തു. ചിറക്കൽ പുഴാതിയിലെ ബ്ലാക്ക്ബോർഡ് നിർമ്മാണ കമ്പനി ഉടമനാറാത്ത് മുണ്ട പ്രത്തെ എം പി ഷെറിൻ്റെ (45) പരാതിയിലാണ് സതീഷ് കുമാർ (65), സജിത് രാമചന്ദ്രൻ (40), എന്നിവർക്കും കണ്ടാലറിയാവുന്ന നാലുപേർക്കുമെതിരെ പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ഡിസംബർ 27 ന് വൈകുന്നേരം 6 മണിക്കും 28 ന് ഉച്ചയ്ക്ക് 12 മണിക്കു മാണ് പ്രതികൾ പരാതിക്കാരൻ്റെ ഉടമസ്ഥതയിൽ പുഴാതിയിലെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ കയറി ഉടമസ്ഥാവകാശം പറഞ്ഞ് പരാതിക്കാരനെയും ജോലിക്കാരെയും കൊന്നു കളയുമെന്നും വീട്ടിൽ കയറി കാലു കൊത്തുമെന്നും പറഞ്ഞ് ഭീഷണിപ്പെടു ത്തി സ്ഥാപനത്തിൽ കയറാൻ സമ്മതിച്ചില്ലെന്ന പരാതിയിലാണ് വളപട്ടണം പോലീസ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!