LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 15, 2026

പയ്യന്നൂർ പെരുമ ദുബായ് : പെരുമ പുരസ്കാരങ്ങൾ സമ്മാനിച്ചു

img_4616.jpg
Spread the love

പയ്യന്നൂർ : പയ്യന്നൂർക്കാരുടെ കൂട്ടായ്മയായ പയ്യന്നൂർ പെരുമ ദുബായിയുടെ ആഭി മുഖ്യത്തിൽ നൃത്ത രംഗത്തെ സമഗ്ര സംഭാവന യ്ക്കുളള “പെരുമ പുരസ്ക്കാരം” നാട്യാചാര്യ ഗുരു എൻ വി കൃഷ്ണൻ മാസ്റ്റർക്ക് സമ്മാനിച്ചു. പൊന്നാടയും ഉപഹാരവും ക്യാഷ് പ്രൈസും പയ്യന്നൂർ എം എൽ എ ടി.ഐ. മധുസുദനൻ സമ്മാനിച്ചു. ചടങ്ങിൽ പയ്യന്നൂർ കുഞ്ഞിരാമൻ മാസ്റ്റർ( സാഹിത്യം), കാമ്പ്രത്ത് മാധവൻ മാസ്റ്റർ (കഥകളി), പി.പി രാഘവൻ അന്നൂർ(പൂരക്കളി), പ്രഭാകരൻ തരംഗിണി(കോൽക്കളി), അത്തായി ബാലകൃഷ്ണൻ( ഖാദി) എന്നിവരെയും പൊന്നാടയും ഉപഹാരവും കാഷ്പ്രൈസും നൽകി ആദരിച്ചു എം.പ്രദീപ്കുമാർ, കെ.ശിവകുമാർ, ഡോ. അനിൽ പുത്തലത്ത്, രവീന്ദ്രൻ പുതിയടത്ത്, കെ.വി രമേശൻ എന്നിവർ പ്രതിഭകളെ സദസ്സിന് പരിചയപ്പെടുത്തി. കാഷ്പ്രൈസ് നൽകി ആദരിച്ചു
പയ്യന്നൂർ ഭാഗേഷ് മാരാർ, ശ്രീനിവാസൻ കാങ്കോൽ എന്നിവരുടെ സോപാന സംഗീതത്തോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.അശ്വതി നാരായണൻ പ്രാർത്ഥനയും വി.പി രാജേഷ് സ്വാഗതവും പറഞ്ഞു. പി. യു രാജൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജ്യോതിഷരത്നം എ.വി. മാധവപ്പൊതുവാൾ മുഖ്യാതിഥിയായിരുന്നു. പി.കെ.സുരേഷ് കുമാർ, അഡ്വ.ശശി വട്ടക്കൊവ്വൽ, പ്രൊഫ:എം. രാജീവൻ,
കെ.പി ശ്രീധരൻ, കെ.ജയരാജ്, ബാലകൃഷ്ണൻപനക്കീൽ, ശ്രീമതി കൃഷ്ണവേണി എന്നിവർ ആശംസ പ്രസംഗം നടത്തി.
ചടങ്ങിൽ പയ്യന്നൂർ പെരുമയുടെദുബായിലുള്ള കോൽക്കളി സംഘത്തിന്റെ ഗുരുക്കൾ അത്തായി മുരളിയെ അഡ്വ.ശശി വട്ട ക്കൊവ്വൽ പൊന്നാട അണിയിച്ച് ആദരിച്ചു എൻ വി കൃഷ്ണൻ മാസ്റ്റർ, പയ്യന്നൂർ കുഞ്ഞിരാമൻ മാസ്റ്റർ എന്നിവർ മറുപടി പ്രസംഗം നടത്തി. പി. യു. മനോഹരൻ (രക്ഷാധികാരി പയ്യന്നൂർ പെരുമ) നന്ദിയും പറഞ്ഞു

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!