LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 14, 2026

മഠത്തിൽ മുസ്തഫ ഫൗണ്ടേഷൻ രൂപീകരിച്ചു

4866f63d-0762-4110-bef3-e8e84c075926.jpg
Spread the love

.

കണ്ണൂർ:പ്രവാസലോകത്തെ പകരം വയ്ക്കാനില്ലാത്ത മലയാളികൾക്കിടയിലെ ഉന്നത നേതാവായിരുന്ന മഠത്തിൽ മുസ്തഫയുടെ നാമധേയത്തിൽ ഫൗണ്ടേഷൻ രൂപീകരിച്ചു. ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ മുൻ സെക്രട്ടറി വി പി കെ അബ്ദുള്ള അധ്യക്ഷത വഹിച്ചു. വേൾഡ് കെ എം സി സി വൈസ് ചെയർമാൻ യു. അബ്ദുല്ല ഫാറൂഖി സംഗമം ഉദ്ഘാടനം ചെയ്തു.
പ്രവാസി മലയാളിക്ക് ആത്മാഭിമാനം പകർന്നു നൽകിയ നേതാവാണ് മഠത്തിൽ മുസ്തഫ സാഹിബെന്നും ഏഴ് പതിറ്റാണ്ടുകൾ പിന്നിട്ട പ്രവാസത്തിൽ മലയാളികൾ കടപ്പെട്ടിരിക്കുന്നത് മഠത്തിൽ സ്മര്യ പുരുഷനോടാണെന്നും സംഗമത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വിശദീകരിച്ച ഫാറൂഖി വ്യക്തമാക്കി. അബുദാബി കെ എംസിസി മുൻ സംസ്ഥാന പ്രസിഡന്റ്‌ മൊയ്‌തു എടയൂർ വിഷയം അവതരിപ്പിച്ചു.
തുടർന്നു നടന്ന ചർച്ചയിൽ ഏ പി ഉമ്മർ (തളിപ്പറമ്പ് )ടി കെ. ഹമീദ്ഹാജി പുതിയങ്ങാടി, മൊയ്‌തു ഹാജി കടന്നപ്പള്ളി, സലാം കണ്ണാടിപ്പറമ്പ്, മുസ്തഫ ഹാജി കുപ്പം, എം എ ഇബ്രാഹിം, പരിയാരം, അൻവർ കണ്ണൂർ സിറ്റി, വി കെ ഷാഫി,ടി പി അബ്ദുൽ ഖാദർ ടി കെ മുഹമ്മദ്‌ കുഞ്ഞി, ഹംസ അത്തായക്കുന്ന്, എ. ബീരാൻ പുതിയങ്ങാടി, എ മൊയ്‌തീൻ കുഞ്ഞി തിരൂർ, ശാദുലി വളക്കൈ, മുഹമ്മദ്‌ മാസ്റ്റർ, വിപി മുഹമ്മദ്‌ അലി മാസ്റ്റർ, ജലീൽ രാമന്തളി സംസാരിച്ചു.
മഠത്തിൽ മുസ്തഫയുടെ ജീവിത വീക്ഷണങ്ങൾ പ്രചരിപ്പിക്കാനും ഓർമ്മകൾ നില നിർത്താനുമാണ് ഫൗണ്ടേഷൻ രൂപീകരിച്ചത്.
യു. അബ്ദുള്ള ഫാറൂഖി മുഖ്യ രക്ഷാധികാരി, അഡ്വ. അബ്ദുൽ കരീം ചേലേരി, മുസ്ലിഹ്‌ മഠത്തിൽ, കെ പി താഹിർ, പി എ അബൂബക്കർ ഹാജി,എഞ്ചിനീയർ അബ്ദുറഹ്മാൻ (രക്ഷാധികാരികൾ)
വിപികെ അബ്ദുല്ല (ചെയർമാൻ ) ,മൊയ്‌തു എടയൂർ (വർക്കിംഗ് ചെയർമാൻ) എ പി ഉമ്മർ തളിപ്പറമ്പ് (ജനറൽ കൺവീനർ )മൊയ്‌തു കടന്നപ്പള്ളി (ട്രഷറർ ) ഉസ്മാൻ കരപ്പാത്ത്, ഇസ്മത്ത് പികെ, വികെ ഷാഫി, ശാദുലി വളക്കൈ, ഡോ.ടി പി അബ്ദുൽ ഖാദർ, ടി കെ മുഹമ്മദ് കുഞ്ഞി (വൈസ് ചെയർമാൻമാർ )
സലാം കണ്ണാടിപ്പറമ്പ്,എ ബീരാൻ, ടി ഹംസ, റസാഖ് അൽവാസൽ (കൺവീനർ )എന്നിവരെ തിരഞ്ഞെടുത്തു. പ്രശസ്ത എഴുത്തുകാരനും മിഡ് ലീസ്റ്റ ചന്ദ്രിക മുൻ അബുദാബി ബ്യുറോ ചീഫ് ജലീൽ രാമന്തളി ചീഫ് എഡിറ്ററും റസാഖ് ഒരുമനയൂർ, മായിൻ കുട്ടി അണ്ടത്തോട്, ഒ കെ സമദ്, വി പി എം അലി മാസ്റ്റർ മുട്ടം എന്നിവർ അംഗങ്ങളായ പ്രസിദ്ധീകരണ സമിതിയെയും തിരഞ്ഞെടുത്തു.
പി കെ ഇസ്മത്ത് സ്വാഗതവും ശാദുലി വളക്കൈ നന്ദിയും പറഞ്ഞു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!