LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 13, 2026

കണ്ണൂർ സർവകലാശാല വനിതാ ബാസ്കറ്റ്ബോൾ:ശ്രീകണ്ഠപുരം എസ്ഇഎസ് കോളേജ് ചാമ്പ്യന്മാർ

img_3278.jpg
Spread the love

ശ്രീകണ്ഠപുരം:

കണ്ണൂർ സർവകലാശാലയുടെ വനിതാ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ ശ്രീകണ്ഠപുരം എസ്ഇഎസ് കോളേജ് കിരീടം സ്വന്തമാക്കി. ഫൈനൽ മത്സരത്തിൽ ശക്തമായ പ്രകടനം കാഴ്ചവെച്ച എസ്ഇഎസ് കോളേജ് ചാമ്പ്യന്മാരാകുകയായിരുന്നു.

കണ്ണൂർ കൃഷ്ണമേനോൻ വനിതാ കോളേജ് രണ്ടാം സ്ഥാനവും അങ്ങാടിക്കടവ് ഡോൺബോസ്കോ കോളേജ് മൂന്നാം സ്ഥാനവും നേടി.

ടൂർണമെന്റിലെ മികച്ച കളിക്കാരിയായി എസ്ഇഎസ് കോളേജിലെ എച്ച്. എ. രഹ്നയെ തിരഞ്ഞെടുത്തപ്പോൾ, റീതുമോൾ ടൂർണമെന്റിലെ ടോപ് സ്കോററായി തെരഞ്ഞെടുക്കപ്പെട്ടു.

വിജയികൾക്കുള്ള ട്രോഫിയും മെഡലുകളും എസ്ഇഎസ് കോളേജ് ഐക്യുഎസി കോർഡിനേറ്റർ ഡോ. ടി.ജെ. സജീഷ്, ജില്ലാ സ്പോർട്സ് ഓഫീസർ എം. എ. നിക്കോളാസ്, ഡോ. ശ്യാംനാദ് എന്നിവർ ചേർന്ന് വിതരണം ചെയ്തു.

ഇതിനിടെ, ബെംഗളൂരുവിലെ ക്രൈസ്റ്റ് സർവകലാശാലയിൽ നടക്കുന്ന സൗത്ത് സോൺ ഇന്റർ യൂണിവേഴ്സിറ്റി വനിതാ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിന് വേണ്ടിയുള്ള കണ്ണൂർ സർവകലാശാല വനിതാ ബാസ്കറ്റ്ബോൾ ടീമിനെ സെലക്ടറും എസ്ഇഎസ് കോളേജ് കായികവകുപ്പ് മേധാവിയുമായ പ്രജു കെ. പോൾ പ്രഖ്യാപിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!