LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
April 18, 2026

ലോക ചിത്ര പ്രദർശനത്തിൽ വെള്ളൂർ സ്വദേശിനി ശ്രേയയുടെ ചിത്രവും

img_6102-1.jpg
Spread the love

പയ്യന്നൂർ:ലോക ചിത്രകലയുടെ വിവിധ ശൈലികളെ ഏകോപിപ്പിച്ചു വളർത്തുന്ന
” വേൾഡ് ആർട്ട് ദുബായ്” യുടെ 11-ാം വാർഷികം ഇക്കഴിഞ്ഞ ഏപ്രിൽ 17 മുതൽ 20 വരെ ദുബായ് വേൾഡ് ട്രേഡ്
സെന്ററിൽ നടന്നു. നാല്പത്തിയഞ്ച് രാജ്യങ്ങളിൽ നിന്നുള്ള 400 -ലേറെ കലാകാരന്മാർ ഒരുക്കിയ 15000 -ത്തോളം സൃഷ്ടികളാണ് ഇത്തവണ പ്രദർശനത്തിനെത്തിയത്. അക്കൂട്ടത്തിലൊരുഫ്രെയിം (70 x 100 സെ.മീ/അക്രിലിക്) കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത വെള്ളൂർ സ്വദേശിനി ശ്രേയജ ജെ ആറിന്റേതായിരുന്നു . നീലയിലും വെളുപ്പിലും ഒരുക്കിയ ജ്യാമിതീയ പശ്ചാത്തലത്തിൽ നൃത്തം ചെയ്യുന്ന സൂഫി നർത്തകൻ.

ദുബായിൽ ദി ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിലെ ഫിസിക്സ് ടീച്ചറാണ് ശ്രേയജ.
കലയോടുള്ള താല്പര്യം മൂലം അംഗത്വം
നേടിയ , ആർട്ടിസാർ ഡോട്ട് കോം എന്ന ഓൺലൈൻ ആർട്ട് ഗാലറി വഴിയാണ് വേൾഡ് ആർട്ടിലെത്തിയത്. ആർട്ടിസാറിന്റെ കഴിഞ്ഞ വർഷത്തെ പ്രദർശനത്തിലുമുണ്ടായിരുന്നു
ശ്രേയജയുടെ ചിത്രം .

കാർട്ടൂണിസ്റ്റ് ജയരാജ്
വെള്ളൂരിന്റെയും അദ്ധ്യാപിക എ.വി.രാജിയുടെയും മകളാണ്
ശ്രേയജ. അബുദാബിയിലെ സെയിൽസ് എൻജിനീയറായ വിഷ്ണു എം ഭർത്താവാണ്. പഞ്ചാബ് സെൻട്രൽ യൂനിവേഴിസിറ്റിയിലെ എം എ ( ജേർണലിസം ) ഫൈനൽ വിദ്യാർത്ഥിനിയായ സഹോദരി ശ്രേഷജ ജെ. ആറും ചിത്രകാരിയാണ്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

You may have missed

error: Content is protected !!