LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 13, 2026

1.895 കിലോഗ്രാംകഞ്ചാവുമായി പ്രതി അറസ്റ്റിൽ

f0e113bc-e3f0-43f2-9ba0-123d73df2000.jpg
Spread the love

കാസറഗോഡ്: ബൈക്കിൽ കടത്തി കൊണ്ടുവരികയായിരുന്ന 1.895 കിലോഗ്രാം കഞ്ചാവുമായി മധ്യവയസ്‌കനെ എക്സൈസ് സംഘം പിടികൂടി. മംഗൽപാടി പെരിക്കോട് സ്വദേശി എച്ച്.കെ. അബ്ദുള്ള (62)യെയാണ് കുമ്പള റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.വി. ശ്രാവണും സംഘവും അറസ്റ്റ് ചെയ്തത്. മംഗൽപാടി ബന്ദിയോട് വെച്ചാണ് വില്പനക്കായി കെ എൽ. 14. എം. 5845 നമ്പർ ബൈക്കിൽ കടത്തുകയായിരുന്ന 1.895 കിലോഗ്രാം കഞ്ചാവുമായി
ക്രിസ്മസ് – ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടന്ന എക്സൈസ് പരിശോധനയിൽ പ്രതി പിടിയിലായത്. വാഹന പരിശോധനയിൽ
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) പീതാംബരൻ കെ,പ്രിവന്റീവ് ഓഫീസർമാരായ ജിജിൻ എം വി, മനാസ് കെ വി,സിവിൽ എക്സൈസ് ഓഫീസർമാരായ അഖിലേഷ് എം എം, കണ്ണൻ കുഞ്ഞി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രവീൺ കുമാർ എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റു ചെയ്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!