വീട്ടിൽ കയറി യുവാവിനെ മർദ്ദിച്ച ഒമ്പതുപേർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു

കണ്ണൂർ.വീടിന് മുൻവശത്തെ റോഡിൽ വെച്ച്മദ്യപിക്കുന്നത് ചോദ്യം ചെയ്ത വിരോധത്തിൽ വീട്ടിൽ കയറി യുവാവിനെ മർദ്ദിച്ച ഒമ്പതുപേർക്കെതിരെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു.തൃശൂർ തളിക്കളം കൊപ്രക്കളം സ്വദേശി വളപ്പറമ്പിൽ ഹൗസിൽ സയ്യിദ് ഇബ്രാഹിമിൻ്റെ (36) പരാതിയിൽ പള്ളിക്കുന്നിലെ ദിനേശൻ, തേജസ് എന്നിവർക്കും മറ്റു കണ്ടാലറിയാവുന്ന ഏഴു പേർക്കുമെതിരെ ടൗൺ പോലീസ് കേസെടുത്തു.28 ന് രാത്രി 9 മണിക്ക് പരാതിക്കാരൻ താമസിക്കുന്ന പള്ളിക്കുന്ന് കൊമ്പ്രക്കാവിന് സമീപമുള്ള വീട്ടിലാണ് സംഭവം. പരാതിക്കാരനെപ്രതികൾ മർദ്ദിക്കുകയും കുത്തിക്കൊന്ന് കിണറ്റിൽ താഴ്ത്തുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്.