ബിജെപി പ്രവർത്തകനെ വധിക്കാൻ ശ്രമം നിരവധി കേസിലെ പ്രതി അറസ്റ്റിൽ

നീലേശ്വരം: സ്ഥാനാർത്ഥിയുടെ ചുമരെഴുത്ത് നശിപ്പിച്ചത് നേതാക്കൾക്ക് വിവരം നൽകിയ വിരോധത്തിൽ
ബിജെപി പ്രവർത്തകനെ വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമം കൊല കേസ് ഉൾപ്പെടെ നിരവധി കേസിൽ പ്രതിയായിരുന്ന യുവാവ് അറസ്റ്റിൽ. നീലേശ്വരം പള്ളിക്കരയിലെ കെ.സുധീഷിനെ (39) യാണ് നീലേശ്വരം എസ്.ഐ. എ. ജിഷ്ണു വധശ്രമ കേസിൽ അറസ്റ്റു ചെയ്തത്. ബി ജെ പി പ്രവർത്തകൻ
നീലേശ്വരം മന്ദംപുറം പോലീസ് ക്വാട്ടേഴ്സിന് സമീപത്തെ വി.സി. ശരത്തിനെ ( 34)നെയാണ് മുളക് പൊടി വിതറി വാക്കത്തി കൊണ്ട് പ്രതികുത്തിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ മന്ദംപുറം സുബ്രഹ്മണ്യൻ കോവിലിന് സമീപത്താണ് സംഭവം. തുടർന്ന് പോലീസ് സംഭവവുമായി ബന്ധപ്പെട്ട്
കൊലക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പള്ളിക്കര പൂവാലംകൈയിലെ സുധീഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.ശബരിമല ക്ഷേത്ര ദർശനത്തിന് പോകാനായി മുദ്ര ധരിച്ചിരിക്കുകയായിരുന്നു കുത്തേറ്റ ശരത്. പൂവാലംക്കൈയിലെ ജയനെ കൊലപ്പെടുത്തിയ കേസ് , പരിയാരത്ത് ഭാര്യയുടെ ക്വാട്ടേഷൻ ഏറ്റെടുത്ത് ഭർത്താവിനെ വധിക്കാൻ ശ്രമിച്ച കേസ് ഉൾപ്പെടെ
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ സുധീഷ്. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും,






