എൽ.ഡി.എഫ്.തെരഞ്ഞെടുപ്പ് റാലി നടത്തി

പയ്യന്നൂർ:
കരിവെള്ളൂർ പെരളം പഞ്ചായത്ത് എൽ.ഡി.എഫ്.തെരഞ്ഞെടുപ്പ് റാലി ഓണക്കുന്ന് കേന്ദ്രീകരിച്ച് നടന്നു.രക്തസാക്ഷി നഗറിൽ നടന്ന പൊതുയോഗം സി.പി.ഐ.എം. ജില്ലാ സെക്രട്ടറിയേറ്റംഗം കെ.വി.സുമേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.എം. സതീശൻ അധ്യക്ഷനായി.കെ. കെ.ജയപ്രകാശ്,പി.സന്തോഷ്, വി.ബാലൻ,എം.രാഘവൻ,ടി. ഗോപാലൻ,പി.രമേശൻ,കെ. നാരായണൻ,പി.വി. നാരായണൻ എന്നിവർ സംസാരിച്ചു.






