LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

ഭരണകൂട വാഗ്ദാനങ്ങൾ ഇതെത്ര കാലമായി :യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി

32382869-8475-4eab-90c4-f33be77f39dc.jpg
Spread the love

.

പയ്യന്നൂർ: യുഡിഎഫ് പയ്യന്നൂർ നഗരസഭ തെരഞ്ഞെടുപ്പ് പ്രകടനപത്രിക പയ്യന്നൂർ ഗാന്ധി പാർക്കിൽ നടന്ന ചടങ്ങിൽ എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി പ്രകാശനം ചെയ്തു. പതിറ്റാണ്ടുകളായി പയ്യന്നൂർ നഗരസഭ ഭരിക്കുന്ന ഇടതു മുന്നണിയുടെ വാഗ്ദാന ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയും യു ഡി എഫ് നടപ്പാക്കുന്ന വികസന പദ്ധതികൾ വിവരിച്ചുകൊണ്ടുമുള്ള പ്രകടനപത്രികയാണ് പുറത്തിറക്കിയത്.”ഭരണകൂട വാഗ്ദാനങ്ങൾ … ഇതെത്ര കാലമായി … എന്ന ശീർഷകത്തിൽ പുറത്തിറക്കിയ പ്രകടനപത്രികയിൽ പയ്യന്നൂർ പുതിയ ബസ്സ് സ്റ്റാൻ്റ് നിർമ്മാണം യുദ്ധകാല അടിസ്ഥാനത്തിൽ സമയബന്ധിതമായി, ആധുനിക സൗകര്യങ്ങളോടെ പൂർത്തീകരിക്കുമെന്ന് യുഡിഎഫ് ഉറപ്പു നൽകുന്നു. പാവപ്പെട്ടവരുടെ പ്രതീക്ഷയായ കോറോത്തെ ലൈഫ്മിഷൻ ഫ്ളാറ്റുകൾ നിർമ്മാണം പൂർത്തിയാക്കി അശരണരായ കുടുംബങ്ങൾക്ക് നൽകും. കായിക പ്രേമികളുടെ ചിരകാല സ്വപ്നമായ മൾട്ടി പർപ്പസ് സ്റ്റേഡിയം ആദ്യവർഷത്തിൽ തന്നെ സാക്ഷാത്കരിക്കും. ടൗൺ ഹാൾ നിർമ്മാണം ഉടൻ പൂർത്തിയാക്കും. മുടങ്ങി കിടക്കുന്ന തിയറ്റർ സമുച്ചയം ഉടൻ പൂർത്തിയാക്കുന്നതിന് നടപടി സ്വീകരിക്കും. പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ വിദഗ്ദ ഡോക്ടർമാരുടെ സേവനവും മികച്ച രീതിയിലുള്ള ചികിത്സയും ഉറപ്പുവരുത്തും. ആയുർവ്വേദ ആശുപത്രിയും ഹോമിയോ ഡിസ്പെൻസറിയും കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളോടെ പ്രവർത്തനക്ഷമമാക്കും.നഗരത്തിലെ ഹോട്ടലുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ഒഴുക്കിവിടുന്ന മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാൻ ആധുനിക രീതിയിലുള്ള മാലിന്യ പ്ലാൻ്റ് സ്ഥാപിക്കും.വ്യവസായ പാർക്ക് ആധുനീകരിച്ച് തൊഴിലധിഷ്ഠിത സംരംഭമാക്കും.നഗരത്തിലെ വാഹന പാർക്കിംഗിന് ശാശ്വത പരിഹാരം ഉണ്ടാക്കും. യാത്രാക്ലേശം അവസാനിപ്പിക്കാൻ ടൗൺ സർവ്വീസുകൾ ആരംഭിക്കും തുടങ്ങിയവയാണ് പ്രകടനപത്രികയിലെ മറ്റ് വാഗ്ദാനങ്ങൾ .പ്രകാശന ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.ജയരാജ് അധ്യക്ഷത വഹിച്ചു.രാജ് മോഹൻ ഉണ്ണിത്താൻ എം.പി,കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സോണി സെബാസ്റ്റ്യൻ, ഡി.സി.സി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്, ബാലകൃഷ്ണൻ പെരിയ, കെ.ടി.സഹദുള്ള, എം.കെ.രാജൻ, എ.പി.നാരായണൻ, അഡ്വ.റഷീദ് കവ്വായി, എസ്.എ.ഷുക്കൂർ ഹാജി, ബി.സജിത് ലാൽ, കെ.കെ.ഫൽഗുനൻ , എ.രൂപേഷ്, വി.കെ.ഷാഫി, കെ.കെ.അഷ്റഫ് , അഡ്വ.ഡി.കെ.ഗോപിനാഥ്,എം.പ്രദീപ് കുമാർ, പിലാക്കാൽ അശോകൻ, കെ.ടി.ഹരീഷ് ,പ്രശാന്ത് കോറോംഎന്നിവർ സംബന്ധിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!