വീട്ടിൽ കയറി അക്രമം നാലുപേർക്കെതിരെ കേസ്
ചിറ്റാരിക്കാൽ : വീട്ടിൽ കയറി അച്ഛനെയും ഭർതൃമതിയായ മകളെയും മർദ്ദിക്കുകയും അശ്ലീല ഭാഷയിൽ ചീത്ത വിളിച്ച് വസ്ത്രം വലിച്ചു കീറുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയിൽ നാലുപേർക്കെതിരെ പോലീസ് കേസെടുത്തു. വെസ്റ്റ് എളേരി കരുവങ്കയത്തെ 39 കാരിയുടെ പരാതിയിലാണ് വെസ്റ്റ് എളേരിയിലെ ഷിബിൻ പ്രസന്നൻ, പ്രസന്നൻ്റെ രണ്ടു മക്കളും ഉൾപ്പെടെ നാലുപേർക്കെതിരെ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തത്. ഈ മാസം 23 ന് ഞായറാ ഴ്ച രാത്രി 8 മണിക്ക് കരുവങ്കയത്തെ താമസ വീട്ടിൽ വെച്ചാണ് സംഭവം. പ്രതികൾ യുവതിയെ അശ്ലീലഭാഷയിൽ ചീത്തവിളിക്കുകയും കഴുത്തിന് പിടിച്ച് വസ്ത്രം വലിച്ചു കീറുകയും കാലുകൊണ്ട് വയറിന് ചവിട്ടി
പരിക്കേൽപ്പിച്ചു വെന്നും പരാതിക്കാരിയുടെ പിതാവിനെ രണ്ടും മൂന്നും പ്രതികൾ കടിച്ചു പരിക്കേൽപ്പിച്ചുവെന്നും ഒന്നാം പ്രതിയായ ഷിബിനെതിരെ പോലീസിൽ പരാതി നൽകിയ മുൻ വിരോധത്തിലാണ് അക്രമമെന്നു പരാതിയിൽ പറയുന്നു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
