പിലാത്തറ–പാപ്പിനിശ്ശേരി കെഎസ്ടിപി റോഡിൽ ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
പാപ്പിനിശ്ശേരി: പിലാത്തറ–പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡിൽ കണ്ണപുരത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ചെറുകുന്ന് സ്വദേശിയായ യുവാവ് ദാരുണാന്ത്യം. ചെറുകുന്ന് കൊവ്വപ്പുറം സ്വദേശിയും കീച്ചേരി പെട്രോൾ പമ്പിന് സമീപം താമസിക്കുന്നതുമായ കെ.വി. അഖിൽ (26) ആണ് മരിച്ചത്.
കണ്ണൂർ ഭാഗത്ത് നിന്ന് ചെറുകുന്നിലേക്ക് പോകുന്നതിനിടെ കണ്ണപുരം പാലത്തിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുവീണതാണ് അപകടകാരണം. ഗുരുതരമായി പരിക്കേറ്റ അഖിലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
