December 1, 2025

റിമാൻ്റ് പ്രതി ജയിലിൽ മരിച്ചനിലയിൽ

img_9983.jpg

കാസർകോട്: ജയിലിനുള്ളിൽ റിമാൻ്റ് പ്രതി മരിച്ച നിലയിൽ. കാസർകോട് സ്‌പെഷ്യൽ സബ് ജയിലിലെ പ്രതി ദേളി കുന്നുപാറയിലെ പരേതനായ അബ്ദുളളയുടെ മകൻ മുബഷീർ (30) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 5.30 മണിയോടെയാണ് സംഭവം. അവശനിലയിലായ ഇയാളെ ഉടൻതന്നെ ജയിൽ അധികൃതർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു

2016 ലെ പോക്‌സോ കേസിലെ പ്രതിയാണ് മുബഷീർ. ഗൾഫിലേക്ക് കടന്ന ഇയാളെ ദിവസങ്ങൾക്ക് മുമ്പ് നാട്ടിലെത്തിയപ്പോഴാണ് പോലീസ് അറസ്റ്റു ചെയ്തത്.
മുബഷീറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ പോലീസും തീരുമാനിച്ചു. ശരീരത്തിൽ മർദ്ദനത്തിന്റെ പാടുകളൊന്നുമില്ലെ ന്നാണ് പ്രാഥമിക വിവരം. ഇയാൾക്ക് മറ്റെന്തെങ്കിലും അസുഖമുണ്ടായിരുന്നോ എന്ന കാര്യവും പരിശോധിക്കും.
മാതാവ് ഹാജിറ. സഹോദരങ്ങൾ: മുനവർ, മുസമ്മിൽ, സൽമാൻ.ടൗൺ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger