July 12, 2025

ശിഖകൃഷ്ണനും വൈഖരി സാവനും നവപുരം “പെൺമ നാടൻകലാ പുരസ്കാരം”

img_5553-2-1.jpg

കണ്ണൂർ: കക്കോട് നവപുരം ദേവാലയം 25 വയസ്സിനു താഴെയുള്ള നാടൻ കലാകാരികൾക്കായി ഏർപ്പെടുത്തിയ പെൺമ നാടൻ കലാ പുരസ്കാരത്തിന് ശിഖാകൃഷ്ണനും വൈഖരി സാവനും അർഹരായി.
പ്രാഥമിക വിദ്യാഭ്യാസ കാലം മുതൽ കുട്ടികളുടെ തിയറ്റർ ഗ്രൂപ്പായ ഒറപ്പടി കലാകൂട്ടായ്മയിലൂടെ ശിഖ കലാരംഗത്ത് സജീവമായി.
കണ്ണൂർ എസ് എൻ കോളജിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ ശേഷം മയ്യിൽ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അഥീന നാടക- നാട്ടറിവ് വീട്ടിൻ്റെ പ്രധാന വിഷ്വൽ കലാകാരിയാണ്.
അഥീനയുടെ നാടൻ കലാമേളയിലൂടെ യക്ഷിക്കോലം, യക്ഷിക്കാളി, ചെങ്കോലം, മഞ്ഞക്കാളി, കരിങ്കാളി, തീക്കാളി, കാക്കമ്മ, പഞ്ചവർണ്ണക്കിളി, പരുന്താട്ടം, ഫയർ ഡാൻസ് തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.
മഹാരാഷ്ട്ര, കർണ്ണാടക, പോണ്ടിച്ചേരി, തമിഴ്നാട്, ഗോവ എന്നിവിടങ്ങളിലും കേരളത്തിനകത്തുമായി അറുന്നൂറിലേറെ വേദികളിൽ കലാവതരണം നടത്തിയിട്ടുള്ള ശിഖ മുല്ലക്കൊടിയിലെ കർഷക തൊഴിലാളി കുടുംബത്തിൽ കല്ലേൻ കൃഷ്ണൻ്റെയും ഇടച്ചേരിയൻ ആശാദേവിയുടെയും മകളാണ്.
കേരളത്തിനകത്തും പുറത്തും നാടൻ പാട്ടു പരിപാടികൾ അവതരിപ്പിച്ച് ശ്രദ്ധേയയായ കുഞ്ഞു പാട്ടുകാരിയാണ് പൊന്നാമ്പല എന്ന വൈഖരി സാവൻ കണ്ടക്കൈ എ എൽ പി സ്കൂൾ നാലാം തരം വിദ്യാർത്ഥിനിയാണ്.
അഥീന നാടക നാട്ടറിവ് വീടിൻ്റെയും ഒറപ്പടി കലാകൂട്ടായ്‌മയുടെയും നാടൻ പാട്ടുമേളയുടെ പരിശീലനം നിരന്തരം കണ്ടാണ് വൈഖരിയും നാടൻ പാട്ടുരംഗത്തേക്ക് കടന്നു വന്നത്.
കണ്ണൂർ അഥീന നാടക- നാട്ടറിവ് വീടിൻ്റെ നാട്ടുമൊഴി, പാട്ടുറവ എന്നീ നാടൻപാട്ടു മേളകളിലെ മിന്നും താരമാണ് വൈഖരി.
പത്തുവയസിനിടയിൽ കേരളത്തിലെ മിക്ക ജില്ലകളിലും മഹാരാഷ്ട്ര, തമിഴ്‌നാട്, കർണ്ണാടക, പോണ്ടിച്ചേരി, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലുമായി അഞ്ഞൂറിലേറെ വേദികളിൽ നാടൻ പാട്ട് പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
കണ്ണൂർ കരിങ്കൽക്കുഴി ഭാവന തിയേറ്റേഴ്‌സിൻ്റെ 2022 ലെ ഭാവന നവ പ്രതിഭാ പുരസ്കാരം,
IFKK യിൽ ചലച്ചിത്ര അക്കാദമിയുടെ അനുമോദനം, കണ്ണൂർ സെൻട്രൽ ജയിലിൽ അന്തേവാസികൾക്കായി പാട്ടുകൾ പാടുകയും ജയിൽ സൂപ്രണ്ടിന്റെ അനുമോദനവും ആദരവും ലഭിച്ചിട്ടുണ്ട്.
2023 ൽ കലാഭവൻ മണി ഫൗണ്ടേഷന്റെ പ്രഥമ ബാല്യശ്രീ പുരസ്‌കാരവും, അഭിനയത്തിന് ഭരത് പി ജെ ആൻ്റണി സ്‌മാരക ദേശീയ പുരസ്‌കാരവും കരസ്ഥമാക്കി.
കലാരംഗത്തെ മികവിന് പയ്യന്നൂർ ബ്രദേഴ്‌സ് ക്ലബ്ബ് എർപ്പെടുത്തിയ ‘ഓലപ്പീപ്പി’ പുരസ്കാരം, പാഠ്യ-പാഠ്യേതര രംഗങ്ങളിലെ മികവിന് വേങ്ങാട് സാന്ത്വനം ട്രസ്റ്റിൻ്റെ സന്തൂപ് സുനിൽകുമാർ സ്മാരക പുരസ്കാരം, തളിപ്പറമ്പ് സൗത്ത് ബി ആർ സി യുടെ 2025 ലെ പ്രതിഭാ പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ച
പൊന്നാമ്പല
നാടക-നാടൻ കലാപ്രവർത്തകരായ ജിജു ഒറപ്പടി ശിശിര കാരായി എന്നിവരുടെ ഏകമകളാണ്.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger