ബിരുദദാനച്ചടങ്ങ്
പിലാത്തറ : സെൻ്റ് ജോസഫ്സ് കോളേജ് 2022-2025 ബാച്ചിൻ്റെ ബിരുദദാനച്ചടങ്ങ് നടന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി കെമിസ്ട്രി വിഭാഗം സീനിയർ പ്രൊഫസറും കേരള ഫിഷറീസ് യൂണിവേഴ്സിറ്റി (KUFOS) മുൻ രജിസ്ട്രാറുമായ ഡോ. അബ്രഹാം ജോസഫ് കോൺവൊക്കേഷൻ സെറിമണി ഉദ്ഘാടനം ചെയ്തു. അക്ഷരങ്ങൾ അഗ്നിയാണ്. ആ അഗ്നിയുടെ ആഴമറിഞ്ഞവരാണ് മഹാത്മാഗാന്ധി ഉൾപ്പെടെയുള്ള മഹാൻമാർ. അറിവ് നിയന്ത്രണവുമാണ്. പാപ്പാൻ ആനയെ ആഴത്തിൽ അറിഞ്ഞതിനാലാണ് അതിനെ നിയന്ത്രിക്കാൻ കഴിയുന്നത്. ഗ്രാജ്വേഷൻ സെറിമണിയിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികളും അറിവുള്ള മനുഷ്യരായി ലോക ജീവിതത്തിന് ഉതകുന്നവരായി മാറണമെന്ന് അദ്ദേഹം പറഞ്ഞു. കോളേജ് മാനേജർ റവ.ഫാദർ രാജൻ ഫൗസ്തോ അദ്ധ്യക്ഷത വഹിച്ചു.കണ്ണൂർ രൂപതാ സഹായ മെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശേരി അനുഗ്രഹ പ്രഭാഷണം നടത്തി. മോൺസിഞ്ഞോർ റവ.ഡോ. ക്ലാരൻസ് പാലിയത്ത്, കോളേജ് പ്രിൻസിപ്പൽ ഡോ. ഷാജി മോൻ ടി.ജെ. റവ.ഫാ തോംസൺ കൊറ്റിയത്ത്, ഡയറക്ടർ ഡോ. ഡെന്നി ഫിലിപ്പ്, വൈസ് പ്രിൻസിപ്പൽ ഡോ. സുഭാഷ് ജോൺ, അസിസ്റ്റൻ്റ് മാനേജർ ഫാ. മെൽവിൻ ദേവസി, പ്രോഗ്രാം കോർഡിനേറ്റർ ജെയ്സ് ആൻ്റണി, കോളേജ് ചെയർമാൻ സങ്കീർത്ത് പി പ്രസംഗിച്ചു. ബിരുദ-ബിരുദാനന്തര പ്രോഗ്രാമുകളിലായി 200 വിദ്യാർത്ഥികൾ പങ്കെടുത്തു.
