കാർ അപകടത്തിൽ വയോധികൻ മരിച്ചു.

ശ്രീകണ്ഠാപുരം: നിയന്ത്രണം വിട്ട കാർ റോഡരിലെ കയ്യാലയിലിടിച്ച് കാർ ഓടിച്ച വയോധികൻ മരിച്ചു .ചെമ്പന്തൊട്ടി തേപ്പിലെ എം.വി. മാത്യു (70) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 7.30 മണിയോടെ ചെമ്പന്തൊട്ടിയിലായിരുന്നു അപകടം ഗുരുതരമായി പരിക്കേറ്റ മാത്യുവിനെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ ചുഴലിയിലെ തോട്ടത്തിലേക്ക് കാറുമായി പോകവെയായിരുന്നു അപകടം. ഭാര്യ: ലീലാമ്മ. മക്കൾ: ബിജു,ബീന,ബിൻസു . മരുമക്കൾ: ബിസ്മി, ബിനു. സഹോദരങ്ങൾ: ചാക്കോ, സണ്ണി , ആലീസ്, മേരി, പരേതരായ ജോസഫ്, തോമസ്. ശ്രീകണ്ഠാപുരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.






