പെരുമ്പാമ്പിനെ പാചകം ചെയ്തു കഴിച്ച രണ്ടു പേർ അറസ്റ്റില്‍

തളിപ്പറമ്പ്: വന്യജീവി നിയമം നിലനിൽക്കെ പെരുമ്പാമ്പിനെ പിടികൂടി പാചകം ചെയ്തു കഴിച്ച രണ്ടുപേര്‍ അറസ്റ്റില്‍.
മാതമംഗലം പാണപ്പുഴ സ്വദേശികളായ യു.പ്രമോദ് (40), സി.ബിനീഷ്(37) എന്നിവരെയാണ് തളിപ്പറമ്പ റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി . വി സനൂപ് കൃഷ്ണനും സംഘവും അറസ്റ്റ്ചെയ്തത്. രഹസ്യ വിവരത്തെ തുടര്‍ന്ന് സ്‌പെഷ്യല്‍ ഡ്യൂട്ടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി.പ്രദീപന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ പി.പി.രാജീവന്‍. എം.വീണ,ഡ്രൈവര്‍ ആര്‍.കെ.രജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ വീട്ടുപരിസരത്തു വെച്ച് പിടികൂടിയത്. അറസ്റ്റിലായ
പ്രതികളെ പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കി.