ഓട്ടോയിൽ കാർ ഇടിച്ച് ഓട്ടോഡ്രൈവർ മരിച്ചു

ബദിയടുക്ക : രോഗിയുമായി പോകുകയായിരുന്ന ഓട്ടോയിൽ കാർ ഇടിച്ച് ഓട്ടോഡ്രൈവർ മരണപ്പെട്ടു. യാത്രക്കാരായ രണ്ടു പേർക്ക് സാരമായി പരിക്കേറ്റു. ഷേണി ഓട്ടോ സ്റ്റാൻ്റിലെ ഓട്ടോഡ്രൈവർ ഷേണിമണിയമ്പാറയിലെ ബാരേതള ഹൗസിൽ നാരായണൻ (63) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 9.10 മണിക്ക് എൻമകജെ കജംപാടി ആശുപത്രിയിലേക്ക് തിരിയുന്ന സ്ഥലത്തായിരുന്നു അപകടം. നാരായണൻ ഓടിച്ചു പോകുകയായിരുന്ന കെ.എൽ. 14. വി. 9734 നമ്പർ ഓട്ടോയിൽ കെ എൽ 25.ജെ.4019 നമ്പർ കാർ ഇടിച്ചായിരുന്നു
അപകടം ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവറെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഗിരിജ. മക്കൾ: യോഗേഷ്, സൂര്യ, ഹരീഷ്. മരുമക്കൾ: ശാരദ ,പുഷ്പ, ഗീത. പരിക്കേറ്റ യാത്രക്കാരായ രണ്ടു പേരെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബദിയടുക്ക പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.