ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തിയ സംഭവം മനുഷ്യ മനസാഷിയെഞെട്ടിപ്പിക്കുന്നതാണെന്ന് ബിജെപി

കണ്ണൂർ : മാടയിപ്പാറയിൽ ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ വനിതകൾ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തിയ സംഭവം മനുഷ്യ മനസാഷിയെ ഞെട്ടിപ്പിക്കുന്നതാണെന്ന് ബിജെപി കണ്ണൂർ ജില്ലാ അധ്യക്ഷൻ കെ കെ വിനോദ് കുമാർ കണ്ണൂരിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
മാടായിപ്പാറയെ തകർക്കാനും തീവ്രവാദ പ്രവർത്തനം ശക്തിപ്പെടുത്താനും ജമാഅത്തെ ഇസ്ലാമി പരിശ്രമിക്കുന്നു എന്നുള്ളതിന്റെ ഒടുവിലത്തെ തെളിവാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
പ്രക്ഷോഭകാരികളെ കൊണ്ടുപോകാനുള്ളതല്ല സുൾ ബസ് എന്നും ബസിന്റെ പെർമിറ്റ് റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ വകുപ്പ് സ്കൂളിന് നേരെ നടപടി സ്വീകരിക്കണം.
ദേവസ്വത്തിന്റെയും മാടായി ഹയർസെക്കൻഡറി സ്കൂളിന്റെയും സ്ഥലം വാദി ഹുദ കൈയ്യടക്കിയിട്ടുണ്ട്.
വാദിഹുദ സ്കൂൾ കയ്യടക്കിയ സ്ഥലം തിരിച്ചു പാടിക്കാൻ ജില്ലാ പഞ്ചായത്ത് എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുണമെന്നും വിനോദ്കുമാർ ചോദിച്ചു.