LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

തപാൽ ഓഫീസുകൾ അടച്ച് പൂട്ടുന്നതിനെ ചെറുക്കും.– ഡി.സി.സി പ്രസിഡന്റ്അഡ്വ. മാർട്ടിൻ ജോർജ്.

021dd11e-7382-49fe-8882-84c17883d726.jpg
Spread the love

കണ്ണൂർ:
പോസ്റ്റോഫീസുകൾ വ്യാപകമായി അടച്ചുപൂട്ടുന്നതിനെതിരെ ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്ന് കണ്ണൂർ ഡി.സി.സി. പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് പറഞ്ഞു. ഫെഡറേഷൻ ഓഫ് നാഷണൽ ഓർഗനൈസേഷൻ (എഫ്.എൻ.പി.ഒ.) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ പോസ്റ്റൽ സൂപ്രണ്ട് ഓഫീസ് ആസ്ഥാനത്ത് നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാളിത് വരെ ജനങ്ങൾക്ക് കിട്ടിക്കൊണ്ടിരിക്കുന്ന പോസ്റ്റ്മേൻമാരുടെ സേവനങ്ങൾ അട്ടിമറിക്കുന്ന അധികൃതരുടെ നടപടികൾ വച്ചു പൊറുപ്പിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എഫ്.എൻ.പി.ഒ.ജില്ലാ വൈസ് പ്രസിഡന്റ് ഷജിൽ നമ്പ്രോൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണൻ കാമ്പ്രത്ത്, സംസ്ഥാന അസി.സെകട്ടറിമാരായ പി.വി.രാമകൃഷ്ണൻ , ദിനു മൊട്ടമ്മൽ,കൈത്താങ്ങ് സഹായനിധി ചെയർമാൻ കരിപ്പാൽ സുരേന്ദ്രൻ, എഫ്.എൻ.പി.ഒ.ജില്ലാ സെക്രട്ടറി,ഇ. മനോജ് കുമാർ, വി.കെ.രതീഷ് കുമാർ,എം.കെ.ഡൊമിനിക്ക്,സി.വി.ചന്ദ്രൻ,എം.നവീൻ,പി.ടി.രന്ദീപ് എന്നിവർ പ്രസംഗിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!