“സവിനയം” സി എം വിനയചന്ദ്രൻ മാസ്റ്റർക്ക് സ്കൂളിൽ കാവ്യാനുഭാവം.

പെരുമ്പ : –
പെരുമ്പ ജി എം യു പി സ്കൂൾ പ്രധാനധ്യാപകനും പ്രശസ്ത കവിയും സാംസ്‌കാരിക പ്രവർത്തകനുമായ സി. എം. വിനയചന്ദ്രൻ മാസ്റ്റർക്ക് അദ്ദേഹത്തിന്റെ കവിതകളിലൂടെ കാവ്യാനുഭാവം. അധ്യാപക ജീവിതത്തിൽ നിന്നും ഈ അധ്യയന വർഷം വിരമിക്കുന്ന വിനയചന്ദ്രൻ മാസ്റ്റർക്കുള്ള ആദരവ് അധ്യാപക ദിനത്തിന്റെ ഭാഗമായി “സവിനയം” എന്ന പേരിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചാണ് നടന്നത്. കവിയും എഴുത്തുകാരനും പ്രഭാഷകനുമായ കൃഷ്ണൻ നടുവലത്ത് ഉപഹാര സമർപ്പണം നടത്തി സംസാരിച്ചു. വിദ്യാർഥികളും, സഹപ്രവർത്തകരും വിനയചന്ദ്രൻ മാഷുടെ 60 ഓളം വരുന്ന കവിതകൾ ആലപിച്ചും, ആസ്വാദന കുറിപ്പ് തയ്യാറാക്കിയും, ചിത്രങ്ങൾ വരച്ചും,”പച്ച” എന്ന അദ്ദേഹത്തിന്റെ കവിതയ്ക്ക് നൃത്തഭാഷ്യമൊരുക്കിയും വേറിട്ട നിലയിൽ യാത്രയയപ്പ് പരിപാടി “സവിനയ”ത്തിന് തുടക്കം കുറിച്ചു. വിനയചന്ദ്രൻ മാഷുടെ “അമ്മ” എന്ന കവിതയ്ക്ക് പ്രശസ്ത ചിത്രകാരൻ കലേഷ് കല ചിത്രഭാഷ്യമൊരുക്കി.
പി കെ സുരേഷ് കുമാർ, ജയൻ കിനാത്തിൽ,പി ടി എ പ്രസിഡന്റ് വി ടി രഞ്ജിത്ത്, കലേഷ് കല, സജിത കലേഷ്, പ്രമോദ് മാസ്റ്റർ, ടെസ്സി ടീച്ചർ തുടങ്ങിയവർ അനുഭവങ്ങൾ പങ്കുവെച്ചു സംസാരിച്ചു.