ആചാര്യ വിനോബ ഭാവെ ജയന്തി സമ്മേളനം11 ന് അന്നൂരിൽ

പയ്യന്നൂർ: സർവ്വോദയ മണ്ഡലത്തിൻ്റെ ആഭിമുഖ്യത്തിൽ ആചാര്യ വിനോബ ഭാവെയുടെ 131 -ാമത് ജയന്തി സമ്മേളനം സപ്തംബർ 11 ന് അന്നൂരിൽ നടക്കും. വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയം കെ പി സ്മാരക ഹാളിൽ പത്മശ്രീ വി. പി അപ്പുക്കുട്ട പൊതുവാൾ ഉദ്ഘാടനം ചെയ്യും. ടി.പി. ആർ. നാഥ് അധ്യക്ഷനാകും. വിനോബഭൂരഹിതരുടെ ബന്ധു എന്ന വിഷയത്തിൽ ഡോ. വിജയൻ ചാലോട് പ്രഭാഷണം നടത്തും. റിട്ട. എ. ഇ. ഒ. കെ. വി. രാഘവൻ മാസ്റ്റർ, ഇ.എ.ബാലൻ ( സംസ്ഥാന വൈസ് പ്രസിഡണ്ട്) സി. സുനിൽകുമാർ ( സംസ്ഥാന സെക്രട്ടറി), വൈ. എം. സി. ചന്ദ്രശേഖരൻ ( സംസ്ഥാന ട്രഷറർ), സി.വി. വിനോദ് കുമാർ എന്നിവർ പങ്കെടുക്കും. രാജൻ തീയറേത്ത് സ്വാഗതവും കെ. രാമചന്ദ്രൻ അടിയോടി നന്ദിയും പറയും. പരിപാടിയോടനുബന്ധിച്ച് സർവോദയ ഖാദി സംഘംറിട്ട. സെക്രട്ടറി ഏവി രാഘവ പൊതുവാളെ അദ്ദേഹത്തിൻ്റെ ഭവനത്തിൽ വെച്ച് ആദരിക്കും.