കോൺഗ്രസ്ക്വിറ്റ് ഇന്ത്യ ദിനം ആചരിച്ചു.

പയ്യന്നൂർ: പയ്യന്നൂർ ബ്ളോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യ ദിനാചരണം നടത്തി.ക്വിറ്റ് ഇന്ത്യാ സ്മാരക സ്തൂപത്തിന് മുന്നിൽ നടന്ന പരിപാടി ഡി.സി.സി ജനറൽ സെക്രട്ടരി എ.പി.നാരായണൻ ഉൽഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് കെ.ജയരാജ് അധ്യക്ഷത വഹിച്ചു.കെ.പി.സി.സി മെമ്പർ വി.പി.അബ്ദുൾ റഷീദ് മുഖ്യ പ്രഭാഷണം നടത്തി.അഡ്വ.ഡി.കെ.ഗോപിനാഥ്, അത്തായി പത്മിനി, കെ.കെ.ഫൽഗുനൻ ,കെ.പി.മോഹനൻ, എം.ഇ.ദാമോദരൻ നമ്പൂതിരി ,കെ.വി.ഭാസ്കരൻ ,പിലാക്കാൽ അശോകൻ, കെ.ടി.ഹരീഷ്, വി.വി.ഉണ്ണികൃഷ്ണൻ, തുടങ്ങിയവർ പ്രസംഗിച്ചു.






