കരാറുകാരനെ കുത്തികൊല്ലാൻ ശ്രമിച്ച തൊഴിലാളിക്കെതിരെ വധശ്രമത്തിന് കേസ്

എടക്കാട്: ജോലിയിൽ നിന്നും ഒഴിവാക്കിയ വിരോധത്തിൽ കരാറുകാരനെ കുത്തി കൊല്ലാൻ ശ്രമം കോൺക്രീറ്റ് പണിക്കാരനെതിരെ വധശ്രമത്തിന് എടക്കാട് പോലീസ് കേസെടുത്തു. മുഴപ്പിലങ്ങാട് മoത്തിലെ പ്രജോഷ് എന്ന കട്ട ബാബുവിനെതിരെയാണ് പോലീസ് കേസെടുത്തത്.കരാറുകാരൻ മുഴപ്പിലങ്ങാട് കുറുംബ ക്ഷേത്രത്തിന് സമീപത്തെ എ.പ്രേമൻ്റെ പരാതിയിലാണ് കേസ്..ഈ മാസം ഏഴിന് മുഴപ്പിലങ്ങാട് കുളം ബസാർ സാമ്പ്രി പള്ളിക്ക് സമീപം വെച്ചാണ് സംഭവം. പ്രതിയെ ഒഴിവാക്കി മറ്റൊരാളെ ജോലിക്കെടുത്ത വിരോധത്തിൽ പരാതിക്കാരനെ ഭീഷണിപ്പെടുത്തുകയും സ്ക്രൂ ഡ്രൈവർ പോലുള്ള ആയുധം കൊണ്ട് പള്ളക്ക് കുത്തി നരഹത്യയ്ക്ക് ശ്രമിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.പരിക്കേറ്റ പരാതിക്കാരൻ കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.






