September 17, 2025

മീത്തൽ മഹമൂദ്‌ഹാജി അന്തരിച്ചു

a4ec3c84-f8d7-4c5a-8885-dd1491a47c95.jpg


പയ്യന്നൂർ :
മുസ്‌ലിം ലീഗ് നേതാവും രാമന്തളി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റുമായിരുന്ന മീത്തൽ മഹ്മൂദ് ഹാജി [ 84 ] നിര്യാതനായി. ഒരു തവണസർക്കാർ നോമിനിയായും 2010ൽ
തിരഞ്ഞെടുപ്പിലൂടെയും രാമന്തളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റായിട്ടുണ്ട്. എട്ടിക്കുളം ശാഖ മുസ്ലിം ലീഗ് പ്രസിഡണ്ടായും സംസ്ഥാന കൗൺസില
റായും അബുദാബി കെ.എം.സി.സി ഭാരവാഹിയയും മുസ്ലിം ലീഗ് ജില്ലാ , മണ്ഡലം പ്രവർത്തക സമിതി അംഗമായുംദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട് എട്ടിക്കുളം മുസ്ലിംജ
മാഅത്ത് കമ്മിറ്റി ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്
എട്ടിക്കുളത്തിൻ്റെ വികസനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച അദ്ദേഹം, നാടിൻ്റെ ഓരോ സ്പന്ദനവും അടുത്തറിഞ്ഞ ജനനായകനായിരുന്നു.
രാമന്തളിയുടെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിലും അദ്ദേഹത്തിൻ്റെ സാന്നിധ്യം നിറഞ്ഞുനിന്നു. ഭാര്യ: എൻ.പി. കുഞ്ഞായി സു,
മക്കൾ: മറിയം,സുബൈദ, സുലൈഖ സുഹറ, മുഹമ്മദലി, പരേതനായ ഫൈസൽ. മരുമക്കൾ: മൂസ, മുഹമ്മദ് അബ്ദുൽഖാദർ , മഹമൂദ് , സുബൈദ, സഹോദരങ്ങൾ: കദീസു പരേതരായ അബ്ദുസലാം, സാറകുട്ടി, നബീസ .

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger