LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

ലഹരിക്കെതിര പ്രതിരോധം തീർത്ത്”ഒരു മദ്യപാനിയുടെ ആത്മ കഥ ”

234cc5bd-5f84-46c3-b5ff-8a02aa449f62-1.jpg
Spread the love

പയ്യന്നൂർ.കേരള പോലീസ് ഓഫീസേർസ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ നടത്തുന്ന
ലഹരി വിരുദ്ധ നാടക യാത്രയുടെ ഭാഗമായി പയ്യന്നൂർ ഗാന്ധി പാർക്കിൽ നാടകം അവതരിപ്പിച്ചു. പയ്യന്നൂർ ഡിവൈ.എസ്.പി. കെ. വിനോദ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. കേരള പോലീസ് ഓഫീസേർസ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് എൻ.വി. രമേശൻ അധ്യക്ഷനായി. ചടങ്ങിൽ കെ പ്രസാദ് സ്വാഗതം പറഞ്ഞു.

ലഹരി വിരുദ്ധ പ്രതിരോധ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ പിന്തുണ അഭ്യർത്ഥിച്ചു കൊണ്ട് നടത്തിയ “പാഠം ഒന്ന് – ഒരു മദ്യപാനിയുടെ ആത്മ കഥ ” എന്ന നാടകം അവതരണ ഭംഗി കൊണ്ട് പ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റി
ഏപ്രിൽ 25, 26 തീയ്യതികളിൽ പയ്യാവൂർ എൻ.എസ്.എസ്. ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൻ്റെ ഭാഗമായാണ് ലഹരിക്കെതിരെ ജനമൈത്രി പോലീസിൻ്റെ നാടക യാത്ര നടത്തുന്നത്. പേരാവൂർ, ഇരിട്ടി, പയ്യാവൂർ എന്നിവിടങ്ങളിൽ നാടക യാത്ര പരിപാടി അവതരിപ്പിക്കും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!