പോക്സോ കേസിൽ ഓട്ടോഡ്രൈവർ അറസ്റ്റിൽ

പയ്യന്നൂർ.സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന 12 കാരിയെ പ്രലോഭിപ്പിച്ച് താമസ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ. ഓട്ടോഡ്രൈവർപയ്യന്നൂർ പുഞ്ചക്കാട്ടെഇ.ജയേഷിനെ (36) യാണ് പയ്യന്നൂർ സ്റ്റേഷൻ ഇൻസ്പെക്ടർ കെ പി ശ്രീഹരി അറസ്റ്റു ചെയ്തത്.
സ്റ്റേഷൻ പരിധിയിലെ സ്കൂൾ വിദ്യാർത്ഥിനിയായ 12 കാരിയുടെ പരാതിയിലാണ് കേസ്.30 ന്ബുധനാഴ്ച വൈകുന്നേരം 5.15മണിയോടെയാണ് പരാതിക്കാസ്പദമായ സംഭവം. സ്കൂൾ വിട്ട് താമസസ്ഥലത്തേക്ക് പോകവെ അതുവഴി ഓട്ടോയുമായി പോകുകയായിരുന്ന പ്രതി പെൺകുട്ടിയെ പ്രലോഭിപ്പിച്ച് താമസ സ്ഥലത്ത്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് കുട്ടി ബന്ധുക്കളോട് പീഡന വിവരം പറയുകയും പയ്യന്നൂർ പോലീസിൽ പരാതി നൽകുകയുമായിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പയ്യന്നൂർ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണത്തിൽ പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ച ശേഷമാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.







