പരാതി അന്വേഷിക്കാനെത്തിയപോലീസിനെ ആക്രമിച്ച് വാഹനം തകർത്തു രണ്ടു അറസ്റ്റിൽ

രാജപുരം. വീട്ടിൽ അക്രമം നടത്തുന്നതായ യുവതിയുടെ പരാതി അന്വേഷിക്കാനെത്തിയ പോലീസ് സംഘത്തെ ആക്രമിച്ച് പോലീസ് വാഹനം തകർത്ത രണ്ടു പേർ അറസ്റ്റിൽ. നിരവധി കേസിലെ പ്രതി പനത്തടി ചാമുണ്ഡിക്കുന്ന് ശിവപുരത്തെ പ്രമോദ്, സഹോദരൻ പ്രദീപൻ എന്നിവരെയാണ് രാജപുരം പോലീസ് അറസ്റ്റു ചെയ്തത്. ഇന്ന് പുലർച്ചെ 12.45 മണിയോടെയാണ് സംഭവം. ഒന്നാം പ്രതി വീട്ടിൽ കുഴപ്പമുണ്ടാക്കുന്നുവെന്ന് ഭാര്യ പോലീസിൽ വിളിച്ചു പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥരായ അസി. സബ് ഇൻസ്പെക്ടർ മോൺസി . പി . വർഗീസ്, സിവിൽ പോലീസ് ഓഫീസർമാരായ സജിത് ജോസഫ്, കെ.വി.നിതിൻ, ഹോംഗാർഡ് ശശികുമാർ എന്നിവർക്കു നേരെ
ചട്ടിയെറിഞ്ഞും കല്ല് പെറുക്കിയെറിഞ്ഞു പരിക്കേൽപ്പിക്കുകയും ഔദ്യോഗിക കൃത്യനിർവ്വഹണം തടയുകയും പോലീസ് വാഹനത്തിൻ്റെ അരികിലെഗ്ലാസ്, വയർലെസ് സെറ്റിൻ്റെ ആൻ്റിനയും ഒന്നാം പ്രതി നശിപ്പിച്ചു. പരിക്കേറ്റ പോലീസുകാർ ആശുപത്രിയിൽ ചികിത്സ തേടി. കേസെടുത്ത പോലീസ് നിരവധി കേസിലെ പ്രതിയായ പ്രമോദി നെയും സഹോദരൻ പ്രദീപനെയും പുലർച്ചെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തു.