ഐക്യദാർഢ്യ റാലിയും പൊതുയോഗവും

കൂത്തുപറമ്പ്: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അകാരണമായി അറസ്റ്റ് ചെയ്ത് ജയിലിലടച്ച നടപടിയിൽ പ്രതിഷേധിച്ച് കൂത്തുപറമ്പിൽ ഐക്യദാർഢ്യ പ്രകടനമായി പ്രതിഷേധ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു.
നിർമലഗിരി സെന്റ് മേരിസ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുരാജ ഹോസ്പിറ്റലിൽ നിന്നും കൂത്തുപറമ്പ് ടൗൺ ക്രിസ്തുരാജ ദേവാലയത്തിലേക്ക് പ്രതിഷേധ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു
മോൺ. ആന്റണി മുതുകുന്നേൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. തോമസ് കൊച്ചുകരോട് അധ്യക്ഷനായി. ഡോ. ലൂക്കോസ് മാടശ്ശേരി മുഖ്യ പ്രഭാഷണം നടത്തി.
ഡോ. സി. മേഴ്‌സി കുന്നത്തുപുരയിടം, സി. സിൻസി മരിയ, സി. ലിൻസി ഫ്രാൻസിസ്, ഡോ. സി. റീന എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.
ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് ചെറുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. പ്രതിഷേധ യോഗം ഡിസിസി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് സലീം തേക്കാട്ടിൽ അധ്യക്ഷത വഹിച്ചു. ആലയിൽ ബാലകൃഷ്ണൻ, കെ.കെ.സുരേഷ്കുമാർ,വിജേഷ് ഉമ്മറപൊയിൽ, ടി.പി.ചന്ദ്രൻ, മനോജ് വടക്കേൽ, രവി പൊന്നംവയൽ, എ.കെ.രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.






