പോക്സോ കേസിൽ പ്രതിക്ക് ഒരു വർഷം തടവും കാൽ ലക്ഷം രൂപ പിഴയും

പയ്യന്നൂർ. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗീകാവയവം കാണിച്ച് ലൈംഗീകാതിക്രമം നടത്തിയ യുവാവിന് ഒരു വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ.
പയ്യന്നൂർ കൊറ്റി വാടിപ്പുറം സ്വദേശി എം.ഉജിത്തിനെ (26)യാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജ് ആര്‍.രാജേഷ് ശിക്ഷിച്ചത്.
2023 ആഗസ്ത് 30 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന 15 കാരന് നേരെയാണ് പ്രതി ലൈംഗീകാതിക്രമം നടത്തിയത്.
അന്നത്തെ പയ്യന്നൂര്‍ സ്റ്റേഷൻ ഇൻസ്പെക്ടർ മെല്‍ബിന്‍ ജോസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
എസ്.ഐ കെ.പി.അനില്‍ബാബുവാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.