റോഡ് ഉപരോധം ; യൂത്ത് ലീഗ്, കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

പഴയങ്ങാടി: ആരോഗ്യ മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് റോഡ് ഉപരോധിച്ച 12 യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു. യൂത്ത് ലീഗ് പ്രവർത്തകരായസക്കറിയ, ഷെബീർ, നബീൽ, ഖയ്യൂം, ഖാലിദ് തുടങ്ങിയവർക്കും മറ്റു കണ്ടാലറിയാവുന്ന എഴുപേർ ഉൾപ്പെടെ 12 പേർക്കെതിരെയാണ് പഴയങ്ങാടി പോലീസ് കേസെടുത്തത്. മാട്ടൂൽജസീന്തയിൽ വെച്ചാണ് ലീഗ് പ്രവർത്തകർ ആരോഗ്യ വകുപ്പിനെതിരെയും ആരോഗ്യമന്ത്രിക്കെതിരെയും മുദ്രാവാക്യം വിളിച്ച് മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് റോഡിൽ കുത്തിയിരുന്ന് ഗതാഗതം തടസ്സപ്പെടുത്തിയത്.
പെരിങ്ങോം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്ന് സ്ത്രീ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് പെരിങ്ങോം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി മാർഗ്ഗതടസ്സം സൃഷ്ടിച്ച 15 ഓളം കോൺഗ്രസ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു.കോൺഗ്രസ് പ്രവർത്തകരായ എ.കെ.രാജൻ, പെരിങ്ങോത്തെഉമ്മർ, പൊന്നംവയലിലെ ഷെരീഫ്, പാടിച്ചാലിലെ സുധീർ കുമാർ, എന്നിവർക്കും മറ്റു കണ്ടാലറിയാവുന്ന 11 പേർക്കുമെതിരെയാണ് പോലീസ് കേസെടുത്തത്.
സ്കൂട്ടർ യാത്രക്കാരൻ്റെ പരാതിയിലും കേസ്
പിണറായി. റോഡിലൂടെപ്രതിഷേധ പ്രകടനം നടത്തിസ്കൂട്ടർ യാത്രികനുമാർഗ്ഗതടസ്സം സൃഷ്ടിച്ചതായ പരാതിയിൽ 15 കോൺഗ്രസ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു.കീഴത്തൂർ പൊയനാട് അംഗൻവാടിക്ക് സമീപത്തെ ദീപം ഹൗസിൽ കെ.പ്രസാദിൻ്റെ പരാതിയിലാണ് കോൺഗ്രസ് പ്രവർത്തകരായ മമ്പറം ദിവാകരൻ, ദാസൻ പടിഞ്ഞാറ്റ മുറി, കെ.കെ.പ്രസാദ്, മനോജ് അണിയാരം, വേണു അഞ്ചരക്കണ്ടി, എന്നിവർക്കും മറ്റു കണ്ടാലറിയാവുന്ന 10 പേർക്കുമെതിരെ പോലീസ് കേസെടുത്തത്.പരാതിക്കാരൻ കെ. എൽ.58. എ.എൽ.2120 നമ്പർ സ്കൂട്ടറിൽ കൂത്തുപറമ്പിലേക്ക് പോകവെ വെള്ളിയാഴ്ച വൈകുന്നേരം 6.30 മണിയോടെയായിരുന്നു സംഭവം. ആരോഗ്യ മന്ത്രി രാജി വെക്കുക എന്ന മുദ്രാവാക്യം വിളിച്ച് മമ്പറം ലിങ്ക് റോഡിൽ മാർഗ്ഗതടസ്സം സൃഷ്ടിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.