സ്ത്രീകൾക്കു നേരെലൈംഗീക ചേഷ്ട യുവാവ് പിടിയിൽ

കണ്ണൂർ .ആശുപത്രിക്ക് സമീപം വെച്ച് സ്ത്രീകൾക്കു നേരെ ലൈംഗീക ചേഷ്ടയും അശ്ലീല ആംഗ്യ വും കാണിച്ചു ശല്യം ചെയ്ത യുവാവിനെ പോലീസ് പിടികൂടി. കാഞ്ഞിരോട് തല മുണ്ട സ്വദേശിയായ 28കാരനെയാണ് ടൗൺ എസ്.ഐ.എ.അനിയും സംഘവും പിടികൂടിയത്.എസ്.എൻ. പാർക്കിന് അടുത്തുള്ള ആശുപത്രിക്ക് സമീപം വെച്ച് ഇന്നലെ രാവിലെ 11.45 മണിയോടെയാണ് സംഭവം.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.






