LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
November 27, 2026

ജീവനക്കാരി വീടിനകത്ത് മരിച്ച നിലയിൽ

0
221b0bab-ffd8-47f1-8ba7-beca379fc1d9
Spread the love

നീലേശ്വരം: കാസർകോട് നഗരസഭയിലെ സീനിയർ ക്ലാർക്കിനെവീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരണത്തിൽ ദുരൂഹത. പടന്നക്കാട് കരുവളം സ്വദേശിനിയും നീലേശ്വരം തട്ടാച്ചേരിയിൽ താമസക്കാരിയുമായ രമ്യ(40) യെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് യുവതിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നേരത്തെ കാഞ്ഞങ്ങാട് നഗരസഭ സെക്രട്ടറിയായിരുന്ന ശ്രീജിത്ത് (കോഴിക്കോട് കോർപ്പറേഷൻ ഫറൂക്ക് പ്രൊവിഷണൽ സെക്രട്ടറി)ആണ് ഭർത്താവ്.
മക്കൾ:
അവികാം നമ്പ്യാർ ( പ്ലസ് വൺ വിദ്യാർഥി കോഴിക്കോട്), ആരോഹി നമ്പ്യാർ ( രാജാസ് ഹയർ സെക്കൻഡറി സ്കൂൾ ).
വീട്ടിൽ രമ്യയും ഇളയ കുട്ടിയുമാണ് താമസം.
ഇന്ന് രാവിലെ ഇളയ കുട്ടി ട്യൂഷൻ ക്ലാസിൽ പോയി വീട്ടിൽ തിരിച്ചെത്തി യപ്പോൾ വാതിൽ അടച്ചിട്ട നിലയിലായി രുന്നു .കുട്ടി നാട്ടുകാരെ വിളിച്ച് വിവരം പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ നാട്ടുകാർ വന്ന് വാതിൽ തകർത്തു നോക്കിയപ്പോഴാണ് വീടിന്റെ രണ്ടാം നിലയിൽ രമ്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ്
നീലേശ്വരം പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി .

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!