വധശ്രമം രണ്ടു പേർക്കെതിരെ കേസ്

പഴയങ്ങാടി: കുടുംബ പ്രശ്നത്തെ തുടർന്ന് യുവാവിനെ തടഞ്ഞുനിർത്തി മർദ്ദിക്കുകയും കല്ല് കൊണ്ട് തലയ്ക്കു കുത്തി വധിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന പരാതിയിൽ രണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തു. മാട്ടൂൽ മടക്കരയിലെ കെ.വി.ഷമീറിനെ (44) യാണ് ആക്രമിച്ചത്. പരാതിയിൽ മാട്ടൂലിലെ അബ്ദുൾ ഷുക്കൂർ, റഹീം എന്നിവർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പഴയങ്ങാടി പോലീസ് കേസെടുത്തു. പരാതിക്കാരനെ ഈ മാസം 15 ന് രാവിലെ 10.45 മണിക്ക് പുതിയങ്ങാടി ബസ് സ്റ്റാൻ്റിനടുത്ത് വെച്ചാണ് പ്രതികൾ ആക്രമിച്ചത്. പരാതിക്കാരൻ്റെ സഹോദരിയും പ്രതിയും തമ്മിലുള്ള ഡൈവേഴ്സ് കേസ് നടക്കുന്നതിലുള്ള വിരോധമാണ് സംഭവത്തിനുകാരണം .കേസെടുത്ത പോലീസ് കേസന്വേഷണം തുടങ്ങി.







