വാഹന പിഴ അടയ്ക്കാൻ തട്ടിപ്പ് മധ്യവയസ്കന്റെ പണം തട്ടിയെടുത്തു.

Screenshot
കണ്ണൂർ: വാട്സാപ്പിൽ വെഹിക്കിൾ ഇൻഫോയിൽ 500 രൂപ ഫൈൻ അടക്കാനുണ്ടെന്ന് ലിങ്ക്മെസേജ് അയച്ച് മധ്യവയസ്കൻ്റെ ബേങ്ക് അക്കൗണ്ടിൽ നിന്നും56, 000 രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ സൈബർ ക്രൈം പോലീസ് കേസെടുത്തു . കൂത്തുപറമ്പ വേങ്ങാട് സ്വദേശി കൃഷ്ണശ്രീയിൽ രമേശൻ്റെ (58) പണമാണ് അജ്ഞാതൻ തട്ടിയെടുത്തത്. ഈ മാസം 17 ന് ആണ് രണ്ടുതവണകളായി പരാതിക്കാരൻ്റെ അക്കൗണ്ടിൽ നിന്നും അജ്ഞാതൻ 56,000 രൂപ തട്ടിയെടുത്ത് വഞ്ചിച്ചത്.







