LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
November 25, 2026

കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള പുതിയ വിമാന സർവീസ് പ്രഖ്യാപനങ്ങൾ പാളുന്നു; എയർ കേരളയും സ്പിരിറ്റ് എയറും അൽഹിന്ദ് എയറും കടലാസിലൊ തുങ്ങിയതോടെ യാത്രക്കാർ നിരാശയിൽ

0
Screenshot

Screenshot

Spread the love

മട്ടന്നൂർ: മലബാറിന്റെ യാത്രാ-വാണിജ്യ മേഖലയിൽ വലിയ പ്രതീക്ഷകൾക്ക് ചിറകുനൽകി 2018 ഡിസംബർ 9-ന് നാടിന് സമർപ്പിച്ച കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കൂടുതൽ വിമാനക്കമ്പനികളുടെ സർവീസുകൾ ആരംഭിക്കുമെന്ന പ്രഖ്യാപനങ്ങൾ ഒന്നിനുപിറകെ ഒന്നായി പാളുന്നു. എയർ കേരള, അൽഹിന്ദ് എയർ, സ്പിരിറ്റ് എയർ എന്നീ വിമാനക്കമ്പനികൾ കണ്ണൂരിൽ നിന്ന് സർവീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിക്കുകയും ഇതിനായി ചർച്ചകൾ നടത്തുകയും ചെയ്തെങ്കിലും ഒന്നും ഇതുവരെ യാഥാർത്ഥ്യമായിട്ടില്ല. പ്രഖ്യാപനങ്ങൾ കടലാസിലൊതുങ്ങിയതോടെ കൂടുതൽ വിമാന സർവീസുകൾക്കായി കാത്തിരിക്കുന്ന യാത്രക്കാരും പ്രവാസികളും കടുത്ത നിരാശയിലാണ്.

കേരളത്തിന്റെ ആദ്യകാല സ്വകാര്യ വിമാനക്കമ്പനി എന്ന നിലയിൽ ശ്രദ്ധ നേടിയ എയർ കേരള 2025-ൽ സർവീസ് ആരംഭിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് രംഗത്തെത്തിയത്. ആദ്യഘട്ടത്തിൽ ആഭ്യന്തര സർവീസുകൾ ആരംഭിക്കാനായിരുന്നു പദ്ധതി. വിമാനത്താവള അധികൃതരുമായി ചർച്ച നടത്തുകയും ധാരണാപത്രത്തിൽ എയർ കേരള സി.ഇ.ഒ. ഹരീഷ് കുട്ടിയും കിയാൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അശ്വനി കുമാറും ഒപ്പുവെക്കുകയും ചെയ്തിരുന്നു. കണ്ണൂരിൽ നിന്ന് സമീപ വിമാനത്താവളങ്ങളിലേക്ക് സർവീസ് ആരംഭിക്കുമെന്നും വിമാനങ്ങളുടെ ലഭ്യതയ്ക്കനുസരിച്ച് പിന്നീട് കൂടുതൽ പ്രതിദിന സർവീസുകൾ തുടങ്ങുമെന്നുമായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ഇതുവരെ വിമാനങ്ങൾ പറത്താനുള്ള നടപടികൾ യാഥാർത്ഥ്യമായിട്ടില്ല. സർവീസ് ആരംഭിക്കുന്നതിനെക്കുറിച്ച് വ്യക്തമായ സമയക്രമവും പുറത്തുവന്നിട്ടില്ല.

ഇതിനിടെ കണ്ണൂരിൽ നിന്ന് സർവീസ് ആരംഭിക്കാൻ സ്പിരിറ്റ് എയറിന്റെ ഭാഗത്തുനിന്നും നീക്കമുണ്ടായി. മലബാർ ചേംബർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിൽ സ്പിരിറ്റ് എയർ സ്ഥാപകൻ സുബോധ് വർമ്മയുമായി ചർച്ച നടത്തിയിരുന്നു. കഴിഞ്ഞ ജൂലൈ മുതൽ കണ്ണൂരിൽ നിന്ന് വിവിധ കേന്ദ്രങ്ങളിലേക്ക് സർവീസ് ആരംഭിക്കാനായിരുന്നു ആലോചന. തിരുവനന്തപുരം, കോഴിക്കോട്, മൈസൂരു, നെയ്‌വേലി, കോയമ്പത്തൂർ, ആർക്കോണം തുടങ്ങിയ സ്ഥലങ്ങളെ ബന്ധിപ്പിച്ചുള്ള സർവീസുകളായിരുന്നു പരിഗണനയിലുണ്ടായിരുന്നത്.

അൽഹിന്ദ് എയർ, ഫ്ലൈ എക്സ്പ്രസ്, ശംഖ് എയർ…

കേരളത്തിൽ നിന്നുള്ള അൽഹിന്ദ് എയറിന് പുറമെ ഹൈദരാബാദ് ആസ്ഥാനമായുള്ള ഫ്ലൈ എക്സ്പ്രസ്, ലഖ്‌നൗവിൽ നിന്നുള്ള ശംഖ് എയർ എന്നീ കമ്പനികൾക്ക് വ്യോമയാന മന്ത്രാലയത്തിന്റെ പ്രാഥമിക അനുമതി ലഭിച്ചതോടെയാണ് പുതിയ വിമാന സർവീസുകളെക്കുറിച്ചുള്ള പ്രതീക്ഷ ശക്തമായത്. എന്നാൽ ചർച്ചകൾക്കപ്പുറം സർവീസ് ആരംഭിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിയിട്ടില്ല.

കാർഗോ സർവീസുകളും തുടങ്ങിയില്ല

യാത്രാവിമാന സർവീസുകൾക്കൊപ്പം ചരക്കുനീക്കത്തിനും പ്രാധാന്യം നൽകുന്ന പദ്ധതിയും സ്പിരിറ്റ് എയറുമായുള്ള ചർച്ചയിൽ മുന്നോട്ടുവെച്ചിരുന്നു. പെട്ടെന്ന് കേടാകുന്ന പഴം, പച്ചക്കറി, മത്സ്യം തുടങ്ങിയ ഉൽപ്പന്നങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വേഗത്തിൽ എത്തിക്കുന്നതിനുള്ള കാർഗോ വിമാന സർവീസുകൾ ആരംഭിക്കാനും ലക്ഷ്യമിട്ടിരുന്നു. കണ്ണൂർ വിമാനത്താവളത്തിന്റെ കാർഗോ സാധ്യതകൾ പ്രയോജനപ്പെടുത്താൻ കഴിയുന്ന പദ്ധതിയെന്ന നിലയിൽ ഇതിന് ഏറെ പ്രാധാന്യവും ലഭിച്ചു. എന്നാൽ ചർച്ചകളും പ്രഖ്യാപനങ്ങളും നടന്നതല്ലാതെ സ്പിരിറ്റ് എയറിന്റെ സർവീസും ആരംഭിച്ചില്ല.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!