മാനവികതയിലെ സൗഹാർദ്ദം ചിത്രപ്രദർശനം സംഘടിപ്പിച്ചു.

കരിവെളളൂർ: ലയൺസ് ക്ലബ്ബ് അരവഞ്ചാലിൻ്റെയും ചിത്രശില്പകലാ അക്കാദമിയുടെയും ആഭിമുഖ്യത്തിൽ മാനവികതയിലെ സൗഹാർദ്ദം ചിത്ര പ്രദർശനം സംഘടിപ്പിച്ചു. ചെമ്പ്ര കാനം ചിത്ര ശില്പകലാ അക്കാദമിയിൽ നടന്ന പരിപാടിയിൽ ചെയർമാൻ രവീന്ദ്രൻ തൃക്കരിപ്പൂർ സ്വാഗതം പറഞ്ഞു .
പയ്യന്നൂർ എം എൽ എ. വി . കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മാതൃഭൂമി ചീഫ് ആർട്ട് എഡിറ്റർ മദനൻ മുഖ്യാതിഥിയായിരുന്നു. ലയൺസ് ക്ലബ്ബ് പ്രസിഡണ്ട്ഡോ. സോണി തോമസ് അധ്യക്ഷത വഹിച്ചു.
അരവഞ്ചാൽ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ഇന്റർനാഷണൽ പീസ് പോസ്റ്റർ മത്സരത്തിലെ ചിത്രങ്ങളുടെ പ്രദർശനമാണ് നടന്നത്.
ആർട്ടിസ്റ്റ് മദനൻ കലയും കാലവും എന്ന വിഷയത്തിൽ ക്ലാസെടുത്തു.
ലയൺസ് അഡ്വ. വിനോദ് ഭട്ടതിരിപ്പാട്, ലയൺസ് പി കെ നാരായണൻ, ലയൺസ് എ കെ രാജ്മോഹൻ, ചിത്ര ശില്പ കല അക്കാദമി പിടിഎ പ്രസിഡണ്ട് എം പവിത്രൻ,
പി എൻ കുഞ്ഞി
രാമൻ, അഞ്ജന നീലാംബരി എന്നിവർ ആശംസകൾ നേർന്നു. പി.വി. ദിനേശൻ നന്ദിയും പറഞ്ഞു. ചടങ്ങിൽചിത്ര രചന വിജയികൾക്ക്
3001,2001,1001 ക്രമത്തിൽ മൂന്ന് ക്യാഷ് അവാർഡുകളും, 10 വിദ്യാർത്ഥികൾക്ക് പ്രത്യേക സമ്മാനവും പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.







