ലോണിനെ ചൊല്ലി മാതാപിതാക്കളെ മർദ്ദിച്ചു

വളപട്ടണം : ലോൺ അടക്കുന്നതിനെപ്പറ്റി സംസാരിക്കുന്നതിനിടെ റൂമിൻ്റെ വാതിൽ തല്ലി തകർക്കുകയും മാതാപിതാക്കളെ മർദ്ദിക്കുകയും ചെയ്തുവെന്ന പരാതിയിൽ മകനെതിരെ പോലീസ് കേസെടുത്തു. അഴീക്കോട് കപ്പക്കടവിലെ കെ.കെ. നസീമ (54) യുടെ പരാതിയിലാണ് മകൻ കെ.കെ.റജ് നാസി(26) നെതിരെ വളപട്ടണം പോലീസ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം 5 മണിക്ക് കപ്പക്കടവിലെ വീട്ടിൽ വെച്ചായിരുന്നു സംഭവം. റൂമിൻ്റെ വാതിൽ തകർത്തത് ദേഹത്ത് വീണ് പരാതിക്കാരിക്ക് പരിക്ക് പറ്റുകയും മർദ്ദനംതടയാനെത്തിയ ഭർത്താവ് റഫീഖിനെയും പ്രതി മർദ്ദിക്കുകയും കാൽ കൊണ്ട് നാഭിക്ക് ചവിട്ടുകയും ചെയ്ത് പരിക്കേൽപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.







