ജീവനക്കാരെ VD സർക്കാർ ചേർത്തുനിർത്തും – മാർട്ടിൻജോർജ്

കണ്ണൂർ: പിണറായി സർക്കാറിൻ്റെ കാലത്ത് ആനുകൂല്യങ്ങൾ കവർന്നെടുക്കുന്നതിന് കൂട്ടുനിന്നവർ സമരാഭാസം നടത്തുന്നത് ഇരട്ടത്താപ്പാണെന്ന് ഡി.സി.സി. പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ് പറഞ്ഞു. ജീവനക്കാരെ ചേർത്തു നിർത്തിയ വി.ഡി. സതീശൻ്റെ നേതൃത്വത്തിലുള്ള ജനകീയ സർക്കാറിന് അഭിവാദ്യമർപ്പിച്ച് കേരള എൻ.ജി.ഒ. അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഐക്യദാർഢ്യ റാലിയും സിവിൽ സർവ്വീസ് പുനരുജ്ജീവന സദസ്സും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാരെ വിശ്വാസത്തിലെടുത്ത് സർക്കാർ മുന്നോട്ട് പോവുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് കെ.വി. മഹേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ട് ബി. പ്രദീപ്കുമാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ജോയ് ഫ്രാൻസിസ്, സംസ്ഥാന സെക്രട്ടറിയറ്റ് മെമ്പർമാരായ കെ.വി. അബ്ദുൽ റഷീദ്, എ. ഉണ്ണികൃഷ്ണൻ, പി. നന്ദകുമാർ, എം ശ്രീനിവാസൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. അസീംബു, ജെന്നിഫർ വർഗ്ഗീസ്, ജില്ലാ സെക്രട്ടറി അശ്രഫ് ഇരിവേരി, ജില്ലാ ട്രഷറർ വി.ആർ. സുധീർ എന്നിവർ സംസാരിച്ചു.
ജില്ലാ ഭാരവാഹികളായ പി.വി. വിനോദ്, സി. നജ്മ, പി. പ്രദീപൻ, എം.എൻ ലക്ഷ്മണൻ, കെ. അബ്ദുൽ കരീം, കെ.കെ. സുജേഷ്, സതീശൻ നാല്പാടി, സി. ജിജിലേഷ്, കെ.വി. പ്രകാശ് ബാബു, കെ.രൂപേഷ്, കെ.പി.സി. ഹാരിസ്, എ.എൻ. ജയശ്രീ, കെ ശാലിനി, എ. കല്പന, കെ പ്രസീത എന്നിവർ റാലിയ്ക്ക് നേതൃത്വം നൽകി.







